അഭിനയമികവ് കൊണ്ട് സീരിയല്‍ പരമ്പരകളില്‍ തിളങ്ങാന്‍ തുടങ്ങിയ നടിയായിരുന്നു ലക്ഷ്മി. ഓരോ സീരിയലിന് പിന്നാലെയും കൈ നിറയെ ഓഫറുകള്‍ ലക്ഷ്മിക്ക് ലഭിച്ചിരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ ചില മോശം സംഭവങ്ങള്‍ കരിയറിനെ ശരിക്കും ബാധിച്ചു. ഇപ്പോള്‍ നീണ്ടകാലത്ത ഇടവേളയ്ക്ക് ശേഷം അതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ലക്ഷ്മി.
ഒരു ചാനല്‍ ഇന്റ്യര്വ്യൂയിലാണ് ലക്ഷ്മി തന്റെ ജീവിതത്തില്‍ ഉണ്ടായ പ്രതിസന്ധിഘട്ടങ്ങളിളെക്കുറിച്ച് സംസാരിച്ചത്. സംഭവത്തില്‍ പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടല്ല മൗനം പാലിച്ച് നിന്നതെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നോര്‍ത്ത് മാത്രമാണെന്നും താരം പറയുന്നു.
ഇതിനിടെ തനിക്ക് പുതിയ പ്രോജക്റ്റുകള്‍ വന്നിരുന്നെന്നും എന്നാല്‍ പേഴ്സണലി ഒരു ബ്രെയ്ക്കിന്റെ ആവശ്യം ഉള്ളതിനാല്‍ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ലക്ഷ്മി പറയുന്നു. ഇപ്പോള്‍ തിരിച്ചുവരവിനെ പറ്റി ഒന്നും ചിന്തിച്ചിട്ടില്ല.
സമൂഹമാധ്യമങ്ങള്‍ രണ്ട് തരത്തില്‍ നമ്മളെ ബാധിക്കും ഒന്ന് നല്ല രീതിയിലും മറ്റൊന്ന് മോശം രീതിയിലും. അതില്‍ കൂടുതല്‍ മോശം രീതിയില്‍ ആണ് എന്നെ അഫെക്റ്റ് ചെയ്തത്. അതിപ്പോള്‍ പേഴ്സണലി ആണെങ്കിലും പ്രൊഫഷണലി ആണെങ്കിലും. അതില്‍ എന്നെ പറ്റി ഒന്നും അറിയാത്തവര്‍ ആണ് ലക്ഷ്മി ഇങ്ങനെ ഒരാള്‍ ആണ് എന്ന് പറഞ്ഞത്. ഇതൊക്കെ തന്റെ മനസിനെ തകര്‍ത്തെന്നും ലക്ഷ്മി പറയുന്നു.
ഇതിനിടെ തന്റെ കുഞ്ഞിനെയും ഇതില്‍ വലിച്ചിട്ടതില്‍ ഏറെ സങ്കടംതോന്നി, മൂന്നു വയസ്സുള്ള കുഞ്ഞിനെ മോശം രീതിയില്‍ ചിത്രീകരിച്ച ആളുകള്‍ എത്രത്തോളം ബുദ്ധി ഉള്ളവര്‍ ആണെന്ന് എനിക്ക് മനസിലായി.
ജീവിതത്തില്‍ ഉണ്ടായ ഈ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കുടുംബം ആണ് ഏറ്റവും കൂടുതല്‍ പിന്തുണ നല്കി എന്റെ ഒപ്പം നിന്നിട്ടുള്ളത്. എനിക്ക് അത്ര വലിയ ഒരു ഫ്രണ്ട് സര്‍ക്കിള്‍ ഒന്നും ഉള്ള ആള് അല്ല. എന്റെ ജീവിതത്തില്‍ ഞാന്‍ എല്ലാവരെയും വേഗം വിശ്വസിച്ചു പോവും.
എന്നാല്‍ ഒരു പ്രശ്നം വന്നപ്പോള്‍ കുറച്ചു ആളുകള്‍ മാത്രമേ ഇന്‍ഡസ്ട്രിയില്‍ നിന്നും എന്റെ ഒപ്പം നില്ക്കാന് ഉണ്ടായിരുന്നൂള്ളൂ. ഇപ്പോള്‍ ഒരു തിരിച്ചുവരവ് ഇല്ല മകളെയും കുടുംബത്തെയും നോക്കി പോവുന്നു. പിന്നെ താന്‍ ഒറ്റക്ക് ഉയര്‍ത്തികൊണ്ടുവന്ന തന്റെ കരിയര്‍ ഒറ്റ ദിവസം കൊണ്ടു തകര്‍ന്നതില്‍ ആദ്യമൊക്കെ സംങ്കടം തോന്നിയിരുന്നെന്നും താരം പറയുന്നു.
ഇത്രയും വിമര്‍ശനം ഉണ്ടായിട്ടും മൗനം പാലിച്ച് തന്നെയാണ് ഇരുന്നത്. ഇനിയും അങ്ങനെ തന്നെ പോവട്ടെ നിയമം അതിന്റെ വഴിക്കും പോകട്ടെ. കേസിന്റെ അന്വേഷണം നല്ല രീതിയില്‍ തന്നെ നടക്കുന്നുണ്ട്. അവസാനം കുറ്റം ചെയ്തത് ആരൊക്കെ ആണ് എങ്കിലും ശിക്ഷിക്കപ്പെടട്ടെ. പിന്നെ ഈ കേസുമായി ബന്ധപ്പെട്ട് ഞാന്‍ വളരെ രീതിയില്‍ തന്നെ സഹകരിക്കുന്നുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
നമ്മളുടെ സര്‍ക്കാരിനെയും ജുഡിഷ്യറിയെയും വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍. അതുകൊണ്ടുതന്നെ എത്ര വര്‍ഷം കഴിഞ്ഞാലും സത്യം ജയിക്കും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. പിന്നെ എന്നെ സ്നേഹിക്കുന്നവര്‍ എന്റെ കൂടെ ഉണ്ടാവും. അടുത്തക്കാലത്തായി ഞാന്‍ ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്തിരുന്നു അതില്‍ നല്ല മേസേജുകളും വന്നതില്‍ സന്തോഷം ഉണ്ടെന്നും ലക്ഷ്മി പറയുന്നു.