മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളാണ് സീമ വിനീത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇവർ. ഒരു ട്രാ.ൻസ്ജെ.ൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റും ആണ് ഇവർ. സീമ വിനീത് പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാർ ഉള്ളത്.
സീമ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ ചിലപ്പോൾ ഉപദേശവുമായി കുറേപേർ എത്താറുണ്ട്. നിങ്ങൾക്ക് സൗണ്ട് മാറ്റിക്കൂടെ, മറ്റേ സാരി ഉടുത്തു കൂടെ, തടി കുറച്ചു കൂടെ എന്നൊക്കെ പറഞ്ഞു കൊണ്ട്. ഇത്തരത്തിലുള്ള ആളുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സീമ വിനീത്. ഫേസ്ബുക്കിലൂടെ ആണ് സിനിമ ഈ കാര്യം പ്രതികരിച്ചത്.
“നിങ്ങളുടെ പ്രതീക്ഷകൾക്കു അനുസരിച്ചു ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല. ഞാൻ എന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ആണിനും പെണ്ണിനും അപ്പുറം ഒരു മനുഷ്യൻ മാത്രം.
– സീമയുടെ സൗണ്ട് മാറ്റിക്കൂടെ?
– എന്റെ സൗണ്ട് ഇങ്ങനെ ആണ് എവിടെയും ഞാൻ പെർഫെക്ട് വുമൺ എന്ന് പറയുന്നില്ലല്ലോ. ഞാനൊരു ട്രാൻസ് വുമൺ ആണ്. എനിക്ക് എന്റെ സൗണ്ട് പല നേരം പല നേരം പല ഭാവത്തിലും ഒച്ചയിലും ആയിരിക്കും.
– സീമയുടെ ശരീരം അങ്ങിനെ ആക്കികൂടെ? ദീപിക പോലെ ഐശ്വര്യ പോലെ?
– സീമക്ക് സീമയായി ഇരുന്നാൽ മതി. എന്റെ ശരീരം അല്ലേ എനിക്ക് ബുദ്ധിമുട്ടുകൾ തോന്നാറില്ല. അത് തോന്നുമ്പോൾ അല്ലേ
– സീമക്ക് ഈ വേഷം ആണ് നല്ലത് അത് ചേരില്ല ഇത് ചേരില്ല
– ഞാൻ ധരിക്കുന്ന വസ്ത്രം എന്റെ മാത്രം കംഫർട്ട് ആണ്, അല്ലേ? എനിക്ക് മോശമായി തോന്നാത്തത് ഒക്കെ എനിക്ക് പ്രിയപ്പെട്ടത് ആണ്.” – സീമാ വിനീത് ഫേസ്ബുക്കിൽ കുറിച്ചു.