സ്വവര്‍ഗാനുരാഗത്തിനെതിരെ ശക്തമായ നടപടിയുമായി സൗദി അറേബ്യ. തലസ്ഥാനത്തെ കടകളില്‍നിന്ന് മഴവില്ല് നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പിടിച്ചെടുത്തു. വധശിക്ഷയ്ക്ക് വരെ സാധ്യതയുള്ള കുറ്റമായും, ധാര്‍മികമായും മതപരമായും സാമൂഹികതിന്മയായിട്ടുമാണ് സ്വവര്‍ഗരതിയെ സൗദി കണക്കാക്കുന്നത്
റിയാദില്‍ നടന്ന റെയ്ഡില്‍ കളിപ്പാട്ടങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും പുറമേ, തൊപ്പികളും പെന്‍സില്‍ കെയ്സുകളുമെല്ലാം കണ്ടെടുത്തു. ഇവയില്‍ അധികവും കുട്ടികള്‍ക്കായി നിര്‍മ്മിച്ചവയായതിനാല്‍ അവ കുട്ടികളില്‍ തെറ്റായ, അധാര്‍മിക ചിന്തകള്‍ ഉണ്ടാക്കാന്‍ കാരണമാവുമെന്നാണ് വിലയിരുത്തല്‍
അടുത്തിടെ, ലൈംഗിക ന്യൂനപക്ഷങ്ങളെയും അത്തരം ആശയങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ സൗദി നിരോധിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നടപടികള്‍.