കുവൈറ്റിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നായി 24 മണിക്കൂറിനിടെ മൂന്ന് മൃതദേങ്ങള്‍ കണ്ടെത്തി. അല്‍ ദുബൈയ്യ, ഫഹാലില്, അല്‍ ഖഹ്റാന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണങ്ങള് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഫഹാലില് തുറന്ന സ്ഥലത്ത് നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കാല് നടക്കാരനാണ് കാറില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒരു യുവതിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അല്‍ ദുബൈയ്യയിലും അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
മറ്റൊരു സംഭവത്തില്‍ സെവന്‍ത്ത് റിംഗ് റോഡിലുണ്ടായ കാര്‍ അപകടത്തില്‍ ഒരു യുവതി മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അടുത്തടുത്ത് നടന്ന മൂന്ന് മരണങ്ങള്‍ക്കും ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കും മൂന്ന് മൃതദേഹങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.