പുതിയ കാലത്തെ പാരന്റിംഗ് രീതികളെ കാറ്റിൽപ്പറത്തിക്കൊണ്ട്. പഴയ സമ്പ്രദായങ്ങളെ ചേർത്ത്പിടിച്ച് മക്കളെ വളർത്തുന്ന നിർമ്മാതാവ് സാന്ത്ര തോമസ് ആരാധകർക്ക് പുതിയ വഴിത്തിരിവുകളാണ് സമ്മാനിച്ചത്. അധികം സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് മക്കൾ ഉണ്ടായതിനുശേഷം അവരോടൊപ്പമുള്ള യൂട്യൂബ് ചാനലുമായി സോഷ്യൽ മീഡിയയിൽ സജീവമായി.
ഉമ്മുക്കുലുസുവിന്റെയും ഉമ്മിണിത്തങ്കയുടെയും വീഡിയോകളും ആയി വന്ന ലോക്ക്ഡൗൺ കാലത്തെ സാന്ദ്ര തോമസിന്റെ ബ്ലോഗിന് ഏറെ ആരാധകരായിരുന്നു. ഈ കാലത്ത് മക്കളെ വെയിലും മഴയും കൊള്ളാൻ ആഗ്രഹിക്കാത്ത അമ്മമാരിൽ നിന്ന് സാന്ദ്ര തോമസ് വ്യത്യസ്ത ആയപ്പോൾ അത് ഏറ്റെടുക്കാൻ ആരാധകരും തയ്യാറായിരുന്നു. മക്കൾ ഉണ്ടായതിനു ശേഷം സിനിമ മേഖലയിൽ നിന്നും മാറിനിന്ന സാന്ദ്ര തോമസ് ഇപ്പോൾ സിനിമയിലേക്ക് വീണ്ടും സജീവമാവുകയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് തങ്ക കൊലുസുമാരുടെ വൈറൽ ഫോട്ടോ ഷൂട്ട് ആണ്. കെൻഡലും, കാറ്റലിനും മോഡലുകളായ ഫോട്ടോകൾ സാന്ദ്ര തോമസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രേക്ഷകർക്കായി പങ്കുവെച്ചത്. ഫ്ലവേഴ്സ് ക്രൗണിൽ മാലാഖമാരെ പോലെ തിളങ്ങുന്ന തങ്കകുലുസുമാരുടെ ചിത്രങ്ങൾ ഈ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. തങ്കകുലുസുകൾ കൂടാതെ സിനിമാതാരമായ ദീപ്തി സതിയും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അമ്മയെപ്പോലെ മക്കളും സിനിമാ രംഗത്ത് സജീവമാകും എന്ന് പ്രതീക്ഷിക്കാം.