യുക്രൈന് തീരനഗരമായ മരിയുപോളില്‍ പ്രഖ്യാപിച്ച ഇടക്കാല വെടിനിര്‍ത്തലും ലംഘിച്ച് റഷ്യന്‍ സൈന്യം. മരിയുപോള്‍ വളഞ്ഞ് റഷ്യ ബോംബ് വര്‍ഷം തുടരുകയാണ്. ഇതേ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ത്തി.
സിവിലിയന്മാരെ ഒഴിപ്പിക്കാനായി അഞ്ചു മണിക്കൂര്‍ നേരത്തേക്ക് ഇന്ന് മരിയുപോളിലും വോള്‍നോവാഖയിലും താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മരിയുപോള്‍ റഷ്യന്‍സൈന്യം വളഞ്ഞിരിക്കുകയാണ്. ഇതോടെ നഗരത്തില്‍ രക്ഷാപ്രവര്‍ത്തനവും തടസപ്പെട്ടിരിക്കുകയാണ്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് മരിയുപോളില്‍ നിന്ന് വോള്നൊവാഖയില് നിന്നും സാധാരണക്കാര്‍ക്ക് രക്ഷപ്പെടാന്‍ ഏതാനും മണിക്കൂറുകള്‍ നേരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ധാരണയായത്. അഞ്ചു മണിക്കൂര്‍ കൊണ്ട് കിയവ് ദേശീയപാത വഴി രക്ഷപ്പെടാന്‍ നാട്ടുകാരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് റഷ്യന്‍സേന ആക്രമണം തുടരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസങ്ങളായി റഷ്യന്‍ നിയന്ത്രണത്തിലുള്ള മരിയുപോളില്‍ വൈദ്യുതി, കുടിവെള്ള ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.