പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. തന്റെ അവതരണമികവിന് ആരാധകര്‍ ഏറെയാണ്. കിട്ടുന്ന വേദികളെ ഉത്സവമാക്കുന്ന താരത്തിന്റെ കിടിലന്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. തന്റെ കുട്ടിപട്ടാളങ്ങളുടെ കൂടെയാണ് താരം നൃത്തം ചെയുന്നത്. വേദിയില്‍ നിന്നും ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറലായത്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോ സൂപ്പര്‍ 4 സീസണിലാണ് റിമിയുടെ കുട്ടിപട്ടാളങ്ങള്‍ എത്തിയത്. വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ജ്യോത്സന എന്നീ ഗായകര്‍ വിധികര്‍ത്താക്കളായി ഇരിക്കവെയാണ് താരങ്ങളുടെ കിടിലന്‍ ഡാന്‍സ്.
ഷോയില്‍ മത്സരാര്‍ഥികള്‍ക്ക് പുറമേ ഓരോ ആഴ്ചയും അതിഥികളായി സിനിമാ താരങ്ങള്‍ എത്താറുണ്ട്. അതിന്റെ ഭാഗമായാണ് കുട്ടിത്താരങ്ങള്‍ വേദിയില്‍ എത്തുന്നത്. റിമിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും സുപരിചിതരായവരാണ് കുട്ടാപ്പിയും കണ്മണിയും. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. സഹോദരന് റിങ്കു ടോമിയുടെയും നടി മുക്തയുടെയും ഏകമക്കളാണ് കണ്മണി എന്ന് വിളിക്കുന്ന കിയാര.
ഇവര്‍ അതിഥിയായി എത്തിയതോടെ പരിപാടി ഉഗ്രന്‍ എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഒന്നിച്ച് ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറലായതോടെ നടി മുക്തയും രംഗത്ത് എത്തി. മകള്‍ ആദ്യമായി വേദിയില്‍ നിന്നും ഡാന്‍സ് കളിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് മുക്ത എത്തിയത്.
അതേസമയം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോ സൂപ്പര്‍ 4 സീസണ് മികച്ച പ്രേക്ഷകപിന്തുണയോടെ മുന്നേറി കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഷോ ശ്രദ്ധിക്കപ്പെട്ടത്. മികച്ച വിധി കര്‍ത്താക്കളും മത്സരാര്‍ത്ഥികളുമാണ് ഇതിന് കാരണം.