ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ലഭിക്കുന്നത്. എല്ലാ സിനിമകളെയും വിമർശിക്കുന്ന അശ്വന്ത് കൊക്ക് പോലും പറഞ്ഞത് ഈ സിനിമ തനിക്ക് പേഴ്സണലായി ഇഷ്ടപ്പെട്ടില്ല എങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കും തീർച്ചയായും ഇഷ്ടപ്പെടും എന്നാണ്. കാരണം പല രംഗങ്ങളും തനിക്ക് പേഴ്സണലായി ഇഷ്ടപ്പെട്ടില്ല എങ്കിലും തനിക്ക് ചുറ്റുമുള്ള സ്ത്രീകളും കുട്ടികളും ആർത്ത് ചിരിച്ച് ഉല്ലസിക്കുന്നത് താൻ കണ്ടു എന്നാണ് അശ്വന്ത് പറയുന്നത്.
അതേസമയം ഒരു ഫീൽ ഗുഡ് സിനിമയായിട്ടാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മധ്യവയസ്കന്റെ കഥയാണ് ചിത്രം പറയുന്നത്. ദിലീപ് തന്റെ പ്രായത്തിനനുസരിച്ചുള്ള ഒരു വേഷം ചെയ്തു കാണുന്നതിൽ സന്തോഷമുണ്ട് എന്നാണ് മിക്ക പ്രേക്ഷകരും പറയുന്നത്. അതേസമയം ഒരു പട്ടിയും ആയിട്ടുള്ള ഇമോഷണൽ ബോണ്ടിംഗ് ഒക്കെ വളരെ നന്നായിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്.
എന്നാൽ ബോഡിഗാർഡ് എന്ന സിനിമയുടെ ഏകദേശം അതേ കഥ തന്തുവിലൂടെ ആണ് ഈ സിനിമയും സഞ്ചരിക്കുന്നത്. ഇത് ഒരേസമയം ചെറിയ രീതിയിൽ സന്തോഷം ഉണ്ടാക്കുകയും മടുപ്പ് ഉളവാക്കുകയും ചെയ്തു എന്നും ഒരു വിഭാഗം പ്രേക്ഷകർ പറയുന്നുണ്ട്.
ഏപ്രിൽ 26 തീയതിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇതിനോടകം ചിത്രം മൂന്നര കോടി രൂപ കരസ്ഥമാക്കിയിട്ടുണ്ട്. റിലീസ് ദിവസം ഒരു കോടിയിൽ അധികമായിരുന്നു സിനിമയുടെ കളക്ഷൻ. ശനിയാഴ്ച ആയിരുന്നു രണ്ടാം ദിവസം. 10 ലക്ഷം രൂപ വർദ്ധിച്ച് ഇത് ഒരു കോടി 15 ലക്ഷം രൂപയായി മാറി. പോസിറ്റീവ് റെസ്പോൺസ് ആണ് ലഭിക്കുന്നത് എന്നറിഞ്ഞതുകൊണ്ട് പിന്നീട് ഒരുപാട് ഫാമിലികൾ തിയറ്ററിൽ കയറുകയായിരുന്നു. അതുകൊണ്ടുതന്നെ ഞായറാഴ്ചത്തെ കളക്ഷൻ ഒരു കോടി 30 ലക്ഷം രൂപയായി മാറി. ഒരുപാട് കാലത്തിനു ശേഷം ഒരു ദിലീപ് സിനിമ തിയേറ്ററിൽ നിറഞ്ഞ ഓടുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.