മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് താരമാണ് ഇദ്ദേഹം എങ്കിലും കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇദ്ദേഹത്തിൻറെ ഗീതാഗോവിന്ദം എന്ന സിനിമ വലിയ രീതിയിൽ കേരളത്തിലും ചർച്ചയായി മാറിയതായിരുന്നു. ഇപ്പോൾ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ട്രോൾ ആയി മാറിയിരിക്കുന്നത്.
മൂന്നാഴ്ചയ്ക്ക് മുൻപാണ് ചിത്രം തീയേറ്ററിൽ എത്തിയത്. തിയേറ്ററിൽ ചിത്രം ഒരു ദുരന്തമായി മാറുകയായിരുന്നു. അതുകൊണ്ട് പെട്ടെന്ന് തന്നെ ചിത്രം ആമസോണിൽ എത്തുകയും ചെയ്തു. ഇവിടെയും ചിത്രത്തിന് വളരെ മോശം റിസപ്ഷൻ ആണ് ലഭിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും ആണ് ചിത്രത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.
ഗോവർദ്ധൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ വിജയ് ദേവരകൊണ്ട അവതരിപ്പിക്കുന്നത്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വ്യക്തിയുടെ വീട്ടിൽ കയറി അവിടുത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യും എന്ന മുന്നറിയിപ്പ് ആണ് ഈ നായകൻ നൽകുന്നത്. ഇതൊക്കെ എന്തു തരംതാഴ്ന്ന സംസ്കാരമാണ് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഈ സിനിമയിലെ ഒരു രംഗത്തിൽ ഒരു ഗുണ്ട നായകന്റെ വീട്ടിലെത്തി നായകന്റെ അനിയത്തിയുടെ ഭർത്താവ് അവരിൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ട് എന്നും അതിന് പകരമായി അതിന്റെ അനിയത്തിയോട് മോശമായി പെരുമാറുകയും ചെയ്യുന്ന ഒരു സീൻ ഉണ്ട്.
ഇതിന് പകരം വീട്ടുവാൻ വേണ്ടിയാണ് നായകൻ ഗുണ്ടയുടെ വീട്ടിലെത്തി ഗുണ്ടയുടെ വീട്ടിലെ സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നത്. ഏറ്റവും കോമഡി എന്തെന്നാൽ ഈ സീനിയ തൊട്ടുമുൻപ് സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇയാൾ ക്ലാസെടുക്കുന്നുണ്ട് എന്നതാണ്. എങ്ങനെയാണ് ഒരാൾക്ക് ഒരേസമയം രണ്ടു തോണിയിലും കാലിട്ടു നിൽക്കാൻ സാധിക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
Worst ra dei !!@TheDeverakonda parasuram#FamilyStar pic.twitter.com/hL6pg7jxPz
— Frustrated Thamizhan (@FrustTamizhan) April 27, 2024