മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ ഏകനാഥ് ഷിന്‍ഡേയുടെ സത്യപ്രതിജ്ഞക്ക് ശേഷം ആനന്ദനൃത്തം ചവിട്ടി വിമത എം.എല്‍.എമാര്‍. ഗോവയിലെ ഹോട്ടലില്‍ നൃത്തം ചെയ്യുന്ന വിമതരുടെ ദൃശ്യങ്ങള്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തു വിട്ടു. ഹോട്ടലിനുള്ളിലെ മേശകളില്‍ കയറി നിന്നും മറ്റുമാണ് വിമതര്‍ ആനന്ദ നൃത്തം ചവിട്ടിയത്.
#WATCH | Eknath Shinde-faction MLAs, staying at a hotel in Goa, celebrate following his name being announced as the Chief Minister of Maharashtra. pic.twitter.com/uJVNa4N74g
— ANI (@ANI) June 30, 2022
ഇന്നലെയാണ് വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. മുംബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ദേവേന്ദ്ര ഫഡ്നാവിസ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ദേവേന്ദ്ര ഫഡ്നവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം.
ഉദ്ധവ് താക്കറെ രാജിവെച്ചതോടെയാണ് ശിവസേനാ വിമത വിഭാഗവുമായി ചേര്‍ന്ന് ബി.ജെ.പി അധികാരത്തിലേറിയത്. 16 എംഎല്‍എമാരുടെ അയോഗ്യതാ നടപടി സുപ്രിംകോടതിയുടെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.