മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അനുനയ അനു എന്നാണ് ഇവരുടെ യഥാർത്ഥ പേര്. സിനിമയ്ക്ക് വേണ്ടിയാണ് ഇവർ മീനാക്ഷി എന്ന പേര് സ്വീകരിച്ചത്. ബാലതാരമായി ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അമർ അക്ബർ അന്തോണി, ഒപ്പം എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ചത് മീനാക്ഷിയായിരുന്നു. വളരെ മികച്ച പ്രകടനമായിരുന്നു താരം ഈ സിനിമകളിൽ എല്ലാം തന്നെ കാഴ്ച വെച്ചത്. ഇതുകൂടാതെ ടെലിവിഷൻ മേഖലയിലും താരം അവതാരികയായി തിളങ്ങിയിട്ടുണ്ട്.
ഇപ്പോൾ താരം തൻറെ പുതിയ വിശേഷം പങ്കുവെച്ചുകൊണ്ട് എത്തുകയാണ്. ആദ്യമായി വോട്ട് രേഖപ്പെടുത്തിയ സന്തോഷമാണ് താരം ഇപ്പോൾ പങ്കുവെക്കുന്നത്. കഴിഞ്ഞവർഷം ആയിരുന്നു തനിക്ക് 18 വയസ്സ് തികഞ്ഞത് എന്നും ആദ്യത്തെ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ സാധിച്ചു എന്നും ആണ് താരം ഇപ്പോൾ പറയുന്നത്. ഇതിൽ അഭിമാനവും സന്തോഷവും തോന്നുന്നു എന്നാണ് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
“കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ആയിരുന്നു എനിക്ക് 18 വയസ്സ് തികഞ്ഞത്. ഇതിനുശേഷം നടക്കുന്ന ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇത്. ഇതിൽ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ട്. ആദ്യത്തെ വോട്ടിംഗ് എന്ന് പറയുന്നത് വളരെ മികച്ച ഒരു അനുഭവം തന്നെയാണ്. ഇത് എല്ലാ തെറ്റുകൾക്കും ലഭിക്കുന്ന ഒരു അവസരം അല്ല. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാകുവാൻ സാധിച്ചതിൽ ഒരുപാട് അഭിമാനം ഉണ്ട്” – മീനാക്ഷി പറയുന്നു.
പട്ടിയാലിമറ്റം എൽപി സ്കൂളിൽ ആയിരുന്നു താരത്തിന്റെ ബൂത്ത്. കഴിഞ്ഞദിവസം താരം വോട്ടിംഗ് സ്ലിപ്പിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഈ നാട് ഇനി ആര് ഭരിക്കണം എന്ന് ഞാൻ കൂടി ചേർന്ന് തീരുമാനിക്കും എന്നായിരുന്നു ഇതിന് ക്യാപ്ഷൻ ആയി താരം നൽകിയത്. അതേസമയം സ്ലിപ്പിൽ താരത്തിന്റെ യഥാർത്ഥ പേരായ അനുനയ അനൂപ് എന്നാണ് ചേർത്തിരിക്കുന്നത് എന്നതും പ്രേക്ഷകർക്ക് കൗതുകമായിരുന്നു.