മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂരജ് സൺ. സീരിയൽ മേഖലയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരേ ഒരു പരമ്പരയിൽ മാത്രമാണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. വളരെയേറെ ജനപ്രീതി നേടിയ ഒരു പരമ്പരകളിൽ ഒന്നായിരുന്നു ഇത്.
ഇത് കൂടാതെ സമൂഹം മാധ്യമങ്ങളിലും ഇദ്ദേഹം വളരെ സജീവമായിരുന്നു. മോട്ടിവേഷൻ വീഡിയോകൾ ഇദ്ദേഹം ധാരാളമായി പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിൽ ഒരു പുതിയ സമയദോഷം വന്നിരിക്കുകയാണ് എന്നാണ് സൂരജ് പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്ന് വാർത്തയാണ് താരം ഇപ്പോൾ അറിയിക്കുന്നത്.
“എൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അത് തിരിച്ചു കിട്ടാനുള്ള നടപടികൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മോശമായിട്ടുള്ള മെസ്സേജുകളും ചിത്രങ്ങളും ആർക്കെങ്കിലും ഒക്കെ വരാറുണ്ട് ഇത്തരം സന്ദർഭങ്ങളിൽ എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ എനിക്ക് അതുമായി യാതൊരുവിധ ബന്ധവുമില്ല എന്ന് മനസ്സിലാക്കുക. ഓരോരോ സമയദോഷങ്ങൾ” – ഇതായിരുന്നു സൂരജ് പറഞ്ഞത്. ഇൻസ്റ്റാഗ്രാമിലൂടെ ആയിരുന്നു താരം തൻറെ പ്രതികരണം അറിയിച്ചത്.
അതേസമയം സിനിമ മേഖലയിലും സജീവമാകുവാനുള്ള ഒരുക്കത്തിലാണ് താരം. മൃതുഭാവേ ദൃഢകൃത്യേ എന്ന സിനിമയിൽ താരം നായകയായി അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റു ചിത്രങ്ങളുടെയും പണിപ്പുരയിലാണ് താരം. ഹൃദയം ഉൾപ്പെടെയുള്ള സിനിമകളിൽ താരം ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.