കേരളത്തിലും തമിഴ്നാട്ടിലും ഏറെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് വിജയ്. വിജയിയെ ഒരു സൂപ്പർ താരമാക്കി മാറ്റിയ ചിത്രമാണ് ഗില്ലി. ഏകദേശം 20 വർഷങ്ങൾക്ക് മുൻപാണ് ചിത്രം റിലീസ് ചെയ്തത്. അതുകൊണ്ടുതന്നെ അടുക്കളയുടെ സിനിമയുടെ റീ റീലീസ് നടന്നിരുന്നു. ഇപ്പോഴും പല തീയേറ്ററുകളിലും ഈ സിനിമ ഓടുന്നുണ്ട്. ഇപ്പോൾ ഈ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ചിരി വളർത്തുന്നത്.
സിനിമ ലോകത്തെമ്പാടും വീണ്ടും റിലീസ് ചെയ്തിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തും വലിയ രീതിയിലുള്ള സ്വീകരണം ആണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ആരാധകരുടെ ആവേശം അതിരുകടക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ ആയിരുന്നു ലണ്ടനിൽ സിനിമയുടെ ഷോ നടത്തിയത്. സിനിമയിലെ ഒരു ഗാനം ആയിരുന്നു അപ്പടി പോട്. ഇതിനിടയിൽ ആരാധകരുടെ ആവേശം അതിരുവിട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ആരാധകർ എല്ലാവരും ഇന്ത്യയിൽ കാണിക്കുന്നത് പോലെ തിയേറ്ററുകളിൽ ചുവടുവെക്കുകയായിരുന്നു. ഒടുവിൽ ഇവരുടെ പ്രകടനം കൈവിട്ടു പോകുന്ന ഘട്ടം എത്തിയപ്പോൾ പോലീസിനെ തന്നെ നിയോഗിക്കേണ്ടി വരുകയായിരുന്നു തിയേറ്റർ അധികൃതർക്ക്. സിനിമയുടെ പ്രദർശനവും താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് ആരാധകരും തിയേറ്റർ അധികൃതരും തമ്മിൽ ഒരു ഒത്തുതീർപ്പിൽ എത്തിയതിനുശേഷം ആണ് സിനിമയുടെ പ്രദർശനം തുടർന്നത്.
Show stopped and so much mad stuff happening at the #GhilliReRelease #Ghilli4K in london never seen such scenes in 02 @VijayFansTrends pic.twitter.com/pVXeSfUzGx
— sampath { R C B♥️} (@sampathganesh11) April 25, 2024
അതേസമയം 20 വർഷങ്ങൾക്കുശേഷം ചിത്രം റിലീസ് ചെയ്തിട്ടും വലിയ രീതിയിലുള്ള സ്വീകാര്യത ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. 6 ദിവസം കൊണ്ട് 20 കോടി രൂപയാണ് സിനിമ കളക്ഷനായി നേടിയത്. ഈ സിനിമ ഇറങ്ങിയ സമയത്ത് തമിഴിലെ കാലത്തെയും വലിയ വിജയ സിനിമകളിൽ ഒന്നായിരുന്നു ഇത്. തമിഴിൽ നിന്നും ആദ്യമായി 50 കോടി കളക്ഷൻ നേടിയ സിനിമയാണ് ഇത് എന്ന് പ്രത്യേകതയുമുണ്ട്. സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ സൂപ്പർ ഹിറ്റ് ആയി മാറിയതായിരുന്നു. വിദ്യാസാഗർ ആയിരുന്നു സിനിമയിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്.