സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്ന ഒരു വീഡിയോ ആണ് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയായ അതിഷി മര്ലെനയുടേത്.അദേഹം പങ്കെടുത്ത ഒരു ചടങ്ങില്‍ നിന്നുള്ള വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരത്തിലുണ്ട്.അദ്ദേഹം സംസാരിക്കുന്നതിനിടെ സദസിലുള്ള ഏതാനും പേര് ബഹളം വയ്ക്കുന്നതായി വീഡിയോയില്‍ കാണാം. അതിഷി ‘ജയ് ശ്രീറാം’ വിളിച്ചപ്പോള്‍ പ്രകോപിതരായ മുസ്ലീങ്ങള്‍ അവരെക്കൊണ്ട് മാപ്പ് പറയിച്ചുവെന്ന രീതിയിലാണ് വീഡിയോ പ്രചാരിക്കുന്നത്.
“ഡല്‍ഹി മന്ത്രി അതിഷി മര്‍ലീന ശ്രീറാം കോളനിയില്‍ പോയി അവിടെ ജയ് ശ്രീറാം എന്ന് വിളിച്ചു.ഉടന്‍ തന്നെ മുസ്ലീങ്ങള്‍ കൂട്ടം കൂടി എഴുന്നേറ്റു നിങ്ങള്‍ എന്തിനാണ് ജയ് ശ്രീറാം എന്ന് പറഞ്ഞത് എന്ന് ചോദിച്ച് ബഹളം വെച്ചു. തുടര്‍ന്ന് ജയ് ശ്രീറാം എന്ന് പറയില്ലെന്ന് അതിഷി മര്‍ലീന ഉടന്‍ തന്നെ ക്ഷമാപണം നടത്തി. ”
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ആണ്,അതേ സമയം പ്രചാരത്തിലുള്ള പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ശ്രീറാം കോളനിയിലുള്ള സര്‍വോദയ കന്യ സ്കൂള്‍ ഉദ്ഘാടനത്തിനിടെ കോളനിയെപ്പറ്റി പ്രതിപാദിക്കാതിരുന്നതിന് പ്രദേശ വാസികള്‍ ബഹളം വയ്ക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക്
മന്ത്രി അതിഷി സംസാരിക്കുന്നതിനിടെയാണ് സദസിലുണ്ടായിരുന്ന ചിലര്‍ എഴുന്നേറ്റ് ബഹളം വയ്ക്കുന്നത്. ‘ഇത് ശ്രീറാം കോളനിയാണ്’ എന്ന് ചിലര്‍ പറയുന്നതായി കേള്‍ക്കാം. എന്നാല്‍ പോസ്റ്റുകളില്‍ അവകാശപ്പെടുന്നതുപോലെ മുസ്ലീം പുരുഷന്മാര് മാത്രമല്ല മറ്റ് നിരവധിപ്പേരും എഴുന്നേറ്റ് നിന്ന് മന്ത്രിയെ തിരുത്താന്‍ ശ്രമിക്കുന്നുണ്ട്. “ഞാന്‍ ശ്രീറാം കോളനി നിവാസികളോട് മാപ്പ് ചോദിക്കുന്നു. ശ്രീറാം കോളനി, ഖജൂരി ഖാസ്, കരവാള് നഗര്‍, സോണിയ വിഹാര്‍ എന്നിവിടങ്ങളിലെ കുട്ടികളും പഠിക്കുന്നത് ശ്രീറാം കോളനിയിലെ സ്കൂളിലാണ്. ” എന്ന് മന്ത്രി അതിഷി പിന്നീട് വിശദീകരിക്കുന്നുമുണ്ട്.
1.07 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ അന്വേഷണം നടത്തി. ഇതിനായി വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടി വക്താവ് പ്രശാന്ത് രജോറയുടെ ഒഫിഷ്യല്‍ X ഹാന്റില്‍ സമാനമായ പശ്ചാത്തലത്തിലുള്ള വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. “കരവാള് നഗര്‍ അസംബ്ലിയിലെ ശ്രീറാം കോളനിയില്‍ ഡല്‍ഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്രിവാള് നിര്‍മിച്ച സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി അതിഷി ഉദ്ഘാടനം ചെയ്തു” എന്നാണ് ഇതോടൊപ്പം ഹിന്ദിയിലുള്ള കുറിപ്പ്. മന്ത്രി അതിഷി സംസാരിക്കുന്ന ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോള്‍ വൈറല്‍ വീഡിയോയുമായി സാമ്യമുള്ളതായി മനസിലാക്കാനായി.