കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു വളരെ ദാരുണമായ ഒരു സംഭവം നടന്നത്. 23 വയസ്സുള്ള നേഹ എന്ന പെൺകുട്ടി കൊല്ലപ്പെടുകയായിരുന്നു. കർണാടകയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളുടെ മകൾ ആയിരുന്നു ഇവർ. നിരഞ്ജൻ ഹീരേമാത് എന്ന വ്യക്തിയുടെ മകളായിരുന്നു നേഹ. ഫയാസ് എന്ന യുവാവ് ആണ് നേഹയെ കുത്തിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ആണ് സംഭവം നടക്കുന്നത്. നേഹയുടെ കൂടെ പഠിക്കുന്ന യുവാവ് ആണ് ഫയാസ്. കർണാടകയിലെ ഹുബ്ബള്ളിയിലെ കോളേജിൽ ആയിരുന്നു ഇരുവരും പഠിച്ചിരുന്നത്.
ഒന്നാംവർഷ എംസിഎ വിദ്യാർഥിനി ആയിരുന്നു നേഹ. സ്നേഹയുടെ എക്സ് ക്ലാസ്മേറ്റ് ആയിരുന്നു ഫയാസ്. ക്യാമ്പസിൽ കയറി കത്തി കാണിച്ചു പിന്നീട് പലതവണ കുത്തിയാണ് ഫയാസ് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടത്. ഫയാസിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ഈ വിഷയത്തിൽ കോൺഗ്രസ് നേതാവായ നിരഞ്ജന്റെ പ്രതികരണം വന്നിരിക്കുകയാണ്.
“ഇത്തരത്തിലുള്ള സംഭവങ്ങൾ നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ക്രൂരതകൾ വർദ്ധിച്ചുവരികയാണ്. എന്തുകൊണ്ടാണ് യുവാക്കൾ ഇതുപോലെയുള്ള തെറ്റായ പാതകൾ തിരഞ്ഞെടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇനി ഒരു പെൺകുട്ടിയും ഇതുപോലെയുള്ള ട്രോമാ അനുഭവിക്കരുത്” – കോൺഗ്രസ് നേതാവ് പറയുന്നു. ഇതിനുശേഷം ബിജെപിക്കാർ പ്രചരിപ്പിക്കുന്ന ലവ് ജിഹാദ് എന്ന വിഷയത്തെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നുണ്ട്.
“ലൗ ജിഹാദ് വളരെ വേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഞാൻ കരുതുന്നത്. എനിക്ക് ഒരു മകനും ഒരു മകളും ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 25 വർഷമായി ഞാൻ കരഞ്ഞിട്ടില്ല. പക്ഷേ ഇപ്പോൾ ഏത് പരിതസ്ഥിതിയിലാണ് ഞങ്ങൾ ഉള്ളത് എന്ന് നോക്കൂ. പെൺകുട്ടികൾ ഉള്ള എല്ലാ മാതാപിതാക്കളോട് ഞാൻ പറയുന്നത് ഇങ്ങനെയാണ് – നിങ്ങളും അവരുടെ ഒപ്പം കോളേജിൽ പോവുക, അവരെ ആരും പിന്തുടരുന്നില്ല എന്നും ശല്യപ്പെടുത്തുന്നില്ല എന്നും ഉറപ്പുവരുത്തുക. ഇതുപോലെയുള്ള സംഭവങ്ങൾ വർധിച്ചു വരികയാണ്. ഇനി ഈ അവസ്ഥ ഉണ്ടാവാൻ പാടില്ല” – കോൺഗ്രസ് നേതാവ് പറയുന്നു.
Love jihad spreading, take care of your girls: K’taka Cong Corporator and father of murder victim pic.twitter.com/i6eXX5Jjom
— IANS (@ians_india) April 19, 2024