ലോകത്തിന്റെ മുക്കിലും മൂലയിലും ആരാധകരുള്ള ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന്റെ വിശേഷം നിമിഷനേരം കൊണ്ടാണ് വൈറലാവാര്. പുതിയ വീടിനെക്കുറിച്ച് ഭര്‍ത്താവിന്റെ വിശേഷങ്ങള്‍ ഇങ്ങനെ നടിയുടേതായ എല്ലാ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോള്‍ പ്രിയങ്കയെ സംബന്ധിച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ആരാധകര്‍ കാത്തിരുന്ന് അറിയാന്‍ കൊതിച്ചിരുന്ന വിശേഷം കൂടിയാണിത്.
പ്രിയങ്ക ചോപ്ര അമ്മയാവാന്‍ പോവുന്നു എന്നതാണ് വാര്‍ത്ത. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ച ചിത്രം കണ്ടാണ് ആരാധകര്‍ ഇത് തിരിച്ചറിഞ്ഞത്. സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും സജീവ ചര്‍ച്ചയാണ് ഈ വിഷയം. ലണ്ടനില്‍ നിന്നും പകര്‍ത്തിയ ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രിയങ്കയും നിക്കും പ്രതികരിച്ചിട്ടില്ല.
അതേസമയം മുമ്പും ഇത്തരം വാര്‍ത്ത പുറത്തുവന്നിരുന്നു. അന്ന് നടിയുടെ അമ്മ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഫോട്ടോയിലെ പ്രശ്നമായിരുന്നു അന്ന് പ്രചരിച്ച വാര്‍ത്തയുടെ അടിസ്ഥാനം, അത് വ്യക്തിമാക്കി താരത്തിന്റെ അമ്മ രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്ക് കുട്ടികളോടുള്ള താല്പര്യത്തെക്കുറിച്ച് ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു. ഒരു ക്രിക്കറ്റ് ടീം അംഗങ്ങളുടെ എണ്ണം പോലെ 11 മക്കള്‍ വേണമെന്നായിരുന്നു താരത്തിന്റെ അന്നത്തെ തുറന്നു പറച്ചില്.
ഇത് സംബന്ധിച്ച വാര്‍ത്ത പരന്നതോടെ നടി തന്നെ ഇത് മാറ്റി പറഞ്ഞിരുന്നു. തനിക്കും നിക്കിനും എത്ര കുഞ്ഞുങ്ങള്‍ ആണോ ഉണ്ടാകുന്നത് അവരെ പൂര്‍ണമനസ്സോടെ സ്വീകരിക്കുമെന്നും പ്രിയങ്ക പിന്നീട് വ്യക്തമാക്കിയിരുന്നു. ബോളിവുഡിലെ കരീന കപൂര്‍, അനുഷ്ക ശര്‍മ എന്നിവര്‍ കുറച്ച് ദിവസം മുമ്പാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇത് സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു.
നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നിക്കും പ്രിയങ്കയും വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നല്ല എതിര്‍പ്പ് ഉണ്ടായിരുന്നു. പ്രായവ്യത്യാസം തന്നെയായിരുന്നു പലരുടെയും പ്രശ്നം. എന്നാല്‍ പിന്നീട് അതേ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിരുന്നു.
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതില്‍ ഉപരി സമൂഹിക വിഷയങ്ങളിലും നടി തന്റെ നിലപാട് തുറന്നടിച്ച് രംഗത്തെത്താറുണ്ട്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്ന് ബോളിവുഡിലെത്തിയ പ്രിയങ്ക പിന്നീട് ഹോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.