‘പ്രിയാ വാര്യര്‍ പ്രണയത്തെ കുറിച്ച് പറയുന്നു’; തുറന്ന് പറഞ്ഞ് നടി

ഒരൊറ്റ കണ്ണിറിക്കലിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ നടിയാണ് പ്രിയാ വാര്യര്‍. ആദ്യ ചിത്രങ്ങളില്‍ തന്നെ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടി ഇപ്പോള്‍ അന്യ ഭാഷകളിലാണ് തിളങ്ങുന്നത്. തന്റെ മലയാളത്തിലെ ആദ്യ ചിത്രം തന്നെ പരാജയം ആയിരുന്നു. എന്നാല്‍ ചിത്രത്തിലെ പാട്ടും ചില രംഗങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്‌ക്രീനില്‍ വന്ന് ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രിയ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയ രംഗത്ത് ചുവട് വെച്ച് നിമിഷനേരം കൊണ്ട് തിരക്കുള്ള നടിയായി മാറാന്‍ പ്രിയക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ട്രോളന്മാരെ വകവെക്കാതെയാണ് ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്യാര്‍.
ഇപ്പോഴിതാ തന്നെ കുറിച്ച് വന്ന ഒരു വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

‘പ്രിയാ വാര്യര്‍ പ്രണയത്തെ കുറിച്ച് പറയുന്നു’ എന്ന തലക്കെട്ടോടെയുളള ഒരു വീഡിയോ ആണ് പ്രചരിച്ചിരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വീഡിയോയെ പറ്റിയുളള സത്യാവസ്ഥ തുറന്നുപറഞ്ഞുകൊണ്ടാണ് പ്രിയാ വാര്യര്‍ എത്തിയത്. കൂട്ടുകാരുമൊത്തുളള സ്വകാര്യനിമിഷങ്ങളാണ് തെറ്റായി പ്രചരിക്കുന്നതെന്ന് നടി പറയുന്നു. തന്റെ അറിവോടെ എഴുതിചേര്‍ത്ത അടിക്കുറിപ്പല്ല ആ വീഡിയോയിലുളളതെന്നും പ്രിയ പറഞ്ഞു.

എപ്രില്‍ മാസത്തില്‍ പ്രിയാ വാര്യരുടെ കൂട്ടുകാരുടെതായി വന്ന വ്ളോഗ് വീഡിയോ ആണ് തെറ്റായി പ്രചരിച്ചത്. ഈ വീഡിയോയില്‍ നിന്നുളള ചില ക്ലിപ്പുകള്‍ വാട്സ് ആപ്പ്, യൂടൂബ്, റീല്‍സ് പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. താന്‍ കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണെന്ന് പ്രിയ പറയുന്നു. അതിലുളള അഭിപ്രായങ്ങള്‍ നിങ്ങള്‍ നിങ്ങളില്‍ തന്നെ ഒതുക്കുക എന്നും നടി കുറിച്ചു.

‘വ്ളോഗില്‍ നിന്നുളള ചില ക്ലിപ്പുകള്‍ മാത്രം മുറിച്ചുമാറ്റി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കണ്ടു. ഞങ്ങളില്‍ ആരുടെയും അനുവാദമില്ലാതെയാണ് ഇവര്‍ ഇത് ചെയ്തിരിക്കുന്നത്. എന്നെ കുറിച്ചുളള നിങ്ങളുടെ കരുതല്‍ കാണുമ്പോള്‍ സന്തോഷം. എന്നാല്‍ ഇതിനെ കുറിച്ചുളള ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമാണ്. വളരെ മോശം കാപ്ഷനുകളും തലക്കെട്ടുകളും ചേര്‍ത്താണ് വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാര്‍ത്തകള്‍ നല്‍കൂ’, പ്രിയാ വാര്യര്‍ കുറിച്ചു.