ജീവിച്ചു കൊതി തീരതെയാണല്ലോ മോനെ നിന്റെ മടക്കം, ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും: പ്രണവിന്റെ ഓർമയിൽ സീമ ജി നായർ

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

പ്രണവിന്റെ വിയോ​ഗം കേരളക്കരയെ ഒന്നാകെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.പ്രണവിന്റെ അപ്രതീക്ഷ മരണത്തിൽ ദുഖത്തിലാണ് പ്രണവിന്റെ പ്രിയപ്പെട്ടവർ.

നിരവധി പേരാണ് പ്രണവിന്റെ ഓർമ്മകളുമായി രം​ഗത്തെത്തിയത്. ഈ അവസരത്തിൽ നടി സീമ ജി നായർ പ്രണവിനെ കുറിച്ചെഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു സീമ ജി നായരുടെ വാക്കുകൾ –

പ്രണവിന് ആദരാഞ്ജലികൾ ..ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചിൽ ടാറ്റു ചെയ്‌ത വീഡിയോ കണ്ടപ്പോൾ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു ..

പക്ഷെ ഇപ്പോൾ കേട്ടത് വിശ്വസിക്കാൻ പറ്റുന്നില്ല ..രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ന്യൂസിൽ കണ്ടതു ഇത് ..ജീവിച്ചു കൊതി തീരത്തെയാണല്ലോ മോനെ നിന്റെ മടക്കം ..ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും🙏🙏🙏🙏🙏

കഴിഞ്ഞ ദിവസം രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു.