മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വീണ നായർ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമായിരുന്നു ഇവർ. ഇതുകൂടാതെ ബിഗ് ബോസിലും ഇവർ വളരെ സജീവമായിരുന്നു. ഒരു നർത്തകി എന്ന നിലയിലും ഗായിക എന്ന നിലയിലും ഇവർ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
ആർ ജെ അമൻ എന്ന വ്യക്തിയെ ആണ് ഇവർ വിവാഹം ചെയ്തത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടെത്. പ്രണയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പങ്കുവെച്ചിരുന്നു. അടുത്തിടെ ആയിരുന്നു ഇരുവരും വേർപിരിഞ്ഞത്. താരം തന്നെയായിരുന്നു ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഇപ്പോൾ മയിൽസ്റ്റോൺ മേക്കേഴ്സ് മീഡിയയ്ക്ക് നൽകി അഭിമുഖത്തിൽ ഇവർ ഇവരുടെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ തുറന്നു പറയുകയാണ്.
“ജീവിതത്തിലെ മനോഹരമായ ഓർമ്മകൾ ആണ് അതെല്ലാം തന്നെ. ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, അതെല്ലാം തന്നെ മറ്റൊരു അവസരത്തിൽ ഓർക്കാറുണ്ട്. അത്തരത്തിലുള്ള നല്ല അവസരങ്ങളിൽ അമ്പാടിയുടെ അച്ഛനെയും ഞങ്ങൾ ഓർക്കാറുണ്ട്. അമ്പാടിയും അത് ഇടയ്ക്കിടെ പറയാറുണ്ട്, നമ്മളുടെ ഓർമ്മകൾ ഒന്നും ഒരിക്കലും മരിച്ചു പോകുകയില്ല എന്ന്” – വീണ നായർ പറയുന്നു.
അതേസമയം ഇവരുടെ കഥകൾ എല്ലാം കേട്ടിട്ട് അവതാരിക ഒരു ചോദ്യം ചോദിച്ചിരുന്നു. നിങ്ങളെ ഇനി ഭാവിയിൽ ഒരുമിച്ചു കാണാൻ സാധിക്കുമോ എന്നായിരുന്നു ചോദ്യം. അറിയില്ല എന്നായിരുന്നു ഈ ചോദ്യത്തിന് വീണ നൽകിയ മറുപടി. ഇതുവരെ നടന്ന കാര്യങ്ങൾ ഒന്നും തന്നെ പ്ലാൻ ചെയ്തത് കൊണ്ട് അല്ല അങ്ങനെ സംഭവിച്ചത് എന്നും അതുകൊണ്ടുതന്നെ നാളെ എന്തായിരിക്കും സംഭവിക്കുക എന്ന കാര്യം പറയാൻ സാധിക്കില്ല എന്നും ആണ് വീണ പറയുന്നത്. അതേസമയം ഞങ്ങൾ തമ്മിലുള്ള പ്രശ്നം ഒരിക്കലും ഞങ്ങളുടെ മകനെ ബാധിക്കുകയില്ല എന്നും വീണ പറയുന്നുണ്ട്.