നടി, ഫാഷൻ ഡിസൈനർ, അമ്മ തുടങ്ങി ഏറെ പദവികളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. നടി എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിനു ഉടമയാണെന്ന് ആരാധകർ പറയുന്ന പൂർണിമ ഇന്ദ്രജിത്തിനെ എന്നും കൗതുകത്തോടെയാണ് ആരാധകർ നോക്കി കാണാറ്. ഫാഷൻ സെൻസിലും ഹെയർ സ്റ്റൈലിലും ധരിക്കുന്ന ഓരോ വസ്ത്രങ്ങളിലും തന്റെതായ സ്റ്റൈൽ കൊണ്ടുവരാൻ ശ്രമിക്കുന്ന പൂർണിമയുടെ ഏറ്റവും പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ പൂർണിമയും കുടുംബവും ഒന്നിച്ചാണ് ഗോവയ്ക്ക് പോയത്. ഇപ്പോൾ ഗോവയിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പൂർണിമ പങ്കുവെച്ചിരിക്കുന്നത്.
കടൽ തിരകൾ വന്നു മൂടുന്ന പൂർണിമയുടെ ചിത്രത്തിന് നിരവധി ആളുകളാണ് കമന്റുകളുമായി വന്നിട്ടുള്ളത്. വളരെ ട്രെൻഡിങ് ആയ ഒരു വസ്ത്രതഗ്
ത്തിൽ കടലിൽ ഇരിക്കുന്ന പൂർണിമയുടെ കിടിലൻ പോസ്റ്റിന് ഇന്ദ്രജിത്തും കമന്റ്മായി വന്നിട്ടുണ്ട്. 2020 വന്നിടിച്ചപ്പോൾ എന്നാണ് ഇന്ദ്രജിത്ത് കമന്റ് നൽകിയിരിക്കുന്നത്. താരങ്ങളുടെ ഗോവൻ യാത്രകളുടെ ഫോട്ടോസുകൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.
കേരളത്തിലെ വനിതാ സംരംഭകത്വ അവാർഡ് അടുത്തിടെ പൂർണമയ്ക്ക് ലഭിച്ചിരുന്നു മറ്റുള്ള സ്ത്രീകൾക്ക് പ്രചോദനമാകുന്നത് തരത്തിലുള്ള പ്രവർത്തന മേഖലയിലുള്ള ആളുകൾക്ക് ലഭിക്കുന്ന പുരസ്കാരം ആണ് ഇത്. പ്രാണ എന്ന തന്റെ സ്ഥാപനം കുറഞ്ഞ നാളുകൾ കൊണ്ടാണ് പൂർണിമ വലിയ ഉന്നതിയിൽ എത്തിച്ചത്. പാശ്ചാത്യ ട്രെൻഡിനൊപ്പം കേരള കൈത്തറി യിലും ശ്രദ്ധ പതിപ്പിച്ചു കൊണ്ട് തന്റെ ഡിസൈനിങ് മേഖല വളർത്തിയെടുക്കുന്ന പൂർണിമ സിനിമയിലേക്കും അടുത്തിടെ തിരിച്ചു വന്നിരുന്നു.