വൈദ്യശാസ്ത്രലോകത്ത് പുത്തന്‍ വഴിത്തിരിവ്. മനുഷ്യശരീരത്തില്‍ പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവച്ചു. ശസ്ത്രക്രിയ ഏഴ് മണിക്കൂര്‍ നീണ്ടുനിന്നു.
ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററില്‍ മൂന്ന് ദിവസം മുന്‍പാണ് ശസ്ത്രക്രിയ നടന്നത്. 57കാരനായ ഡേവിഡ് ബെന്നറ്റിനാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവച്ചത്.സാധാരണപോലെ തന്നെ ഈ ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഓപ്പറേഷന് നേതൃത്വം നല്കിയ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ബാര്ട്ട്ലി ഗ്രിഫിത്ത് പറഞ്ഞു. ഇത് വളരെ ആവേശമുണ്ടാക്കുന്ന കാര്യമാണ്. മുന്‍പ് ഒരിക്കലും സംഭവിക്കാത്താണ് ഇവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കാല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര് ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവ ലഭ്യതകുറവാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം 3817 അമേരിക്കന്‍ പൗരന്മാര്ക്ക് ഹൃദയം മാറ്റിവച്ചു. ഇത്തരത്തില്‍ ഹൃദയശസ്ത്രക്രിയക്ക് നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്. ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെ മറ്റുവഴികള്‍ ശാസ്ത്രലോകം തേടിയത്. പുതിയ ജീന്‍ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച ഒരാള്‍ക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് പുതിയ ശസ്ത്രക്രിയ നടത്തിയത്.