ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.’ബിഗ് ബോസ് സീസൺ 6 വിജയി ആകണമെന്ന് ഞാൻ ഏറെ ആഗ്രഹിക്കുന്നതും കൂടുതൽ അതിന് യോഗ്യത ഉള്ളതും ജാസ്മിനാണ്. ജാസ്മിൻ നല്ലൊരു പ്ലയർ ആണ്. മനസിൽ വൈരാഗ്യം വെയ്ക്കാതെ ഗെയിമിനെ ഗെയിമായി കണ്ട് മാക്സിമം കൊടുത്ത് കളിക്കുന്ന മത്സരാർത്ഥി കൂടിയാണ് ജാസ്മിൻ. ഇത് ആളുകളിൽ മാറ്റം കൊണ്ടുവരുന്നൊരു ഷോ കൂടിയാണ്. അത്തരത്തിൽ നോക്കിയാൽ മാറ്റം ജാസ്മിനിൽ കാണാൻ സാധിക്കുന്നുണ്ട്.
ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയതെന്ന വിമർശനങ്ങളോട് പ്രത്യേകിച്ച് പ്രതികരണങ്ങളൊന്നുമില്ല. ഞാൻ ഒരാൾ കാരണം പുറത്തായി എന്ന് പറഞ്ഞാൽ ഞാനത് അംഗീകരിക്കില്ല. അങ്ങനെ ആരെയെങ്കിലും കാരണം പറയണമെങ്കിൽ ഓഡിയവ്സ് കാരണം പുറത്തായെന്ന് പറയാം.വോട്ടിംഗ് ബേസിസിലാണ് ഷോ നടക്കുന്നത്. തികച്ചും വോട്ടിംഗിനെ അടിസ്ഥാനപ്പെടുത്തിയാണ് അവിടെ ആര് നിൽക്കണം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ നോമിനേഷനിൽ എത്തി ഏറ്റവും കുറവ് വോട്ടുകൾ കിട്ടിയത് കൊണ്ടാണ് ഞാൻ പുറത്തായത്. അതുകൊണ്ട് ഞാൻ പുറത്തായതിൽ ആരുടെയെങ്കിലും സ്വാധീനമുണ്ടെന്ന് പറയാനാകില്ല.
എന്റെ ഏറ്റവും ബെസ്റ്റ് കൊടുത്താണ് ഞാൻ ഗെയിം കളിച്ചിട്ടുള്ളത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തിയാണ് ജാസ്മിൻ. ആ വ്യക്തികാരണമാണ് ഞാൻ പുറത്തായതെന്ന് വിമർശിച്ചാൽ തിരിച്ച് മാത്രമേ ഞാൻ പറയൂ. കാരണം ആ വീട്ടിൽ ഞാൻ ഇത്രയും ദിവസം നിന്നിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ജാസ്മിനാണ്. തല പെരുത്ത് നിൽക്കുമ്പോൾ കൈവിട്ട് പോകാതെ കൂടെ നിന്നത് ജാസ്മിൻ തന്നെയാണ്. അതുകൊണ്ട് ജാസ്മിൻ കാരണമാണ് ഞാൻ പുറത്തായതെന്ന് ഒരു കാരണവശാലും ഞാൻ ചിന്തിക്കില്ല.
എന്റെ ഭാഗത്ത് നിന്ന് തെറ്റുകൾ ഉണ്ടായെന്ന് ആളുകൾക്ക് തോന്നിയിട്ടുണ്ടാകാം,എന്റെ കുറവുകൾ ആളുകൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല, ചിലപ്പോൾ ഓഡിയൻസുമായി കണക്ടാകാൻ എനിക്ക് സാധിച്ചിട്ടുണ്ടാകില്ല, അതുകൊണ്ടായിരിക്കാം ഞാൻ പുറത്തായത്. പുറത്തുള്ളവർക്ക് എന്ത് വേണമെങ്കിലും വിമർശിക്കാം. അതിനകത്ത് നിന്ന് കളിച്ചത് ഞാനാണ്. അവിടെ എന്തൊക്കെയാണ് നടന്നത് എന്ന് എനിക്കേ അറിയൂ എന്നും താരം പറയുന്നുണ്ട്.