ഇന്ത്യയില്‍ ഒരു ഭാഷ, മതം, സംസ്കാരം നടപ്പിലാക്കാനുള്ള ശ്രമത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. രാജ്യത്ത് ഒരു ഭാഷയും ഒരു മതവും ഒരു സംസ്കാരവും അടിച്ചേല്‍പ്പിക്കുന്നത് അസാധ്യമാണെന്ന് സ്റ്റാലിന് പറഞ്ഞു.
ഒരു ഭാഷ, ഒരു മതം, ഒരു സംസ്കാരം ഇന്ത്യയില്‍ സാധ്യമല്ലെന്ന് സ്റ്റാലിന് പറയുന്നു. ഇന്ത്യക്ക് ഒരു ദേശീയ ഭാഷ സാധ്യമല്ല, കാരണം ഇന്ത്യയില്‍ ഒരുപാട് ഭാഷകളുണ്ട്. ഒരു ഭാഷയെയും ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുന്നവര്‍ നമ്മുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്, അവര്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും ഒരു മതം എന്നത് അംഗീകരിക്കാനാവാത്തതു പോലെ ഒരു ഭാഷ എന്നതും അംഗീകരിക്കാനാവില്ല. ഇന്ത്യക്ക് അഭിവൃദ്ധി ഉണ്ടാകാനുള്ള ഏക മാര്‍ഗം ശക്തമായ സ്വയംഭരണ സംസ്ഥാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സ്റ്റാലിന് പ്രശംസിച്ചു. തമിഴ്നാട്ടില്‍ ഡിഎംകെയും സിപിഐഎമ്മും തമ്മിലുള്ള സഖ്യം പ്രത്യയശാസ്ത്രപരമാണെന്നും കേവലം തെരഞ്ഞെടുപ്പ് സഖ്യമല്ലെന്നും സ്റ്റാലിന് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് നടക്കുന്നത് സ്വേച്ഛാധിപത്യ സ്വഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.