Film News

തുറമുഖത്തില്‍ താനല്ല നായകന്‍; സിനിമയുടെ നായകനെ പരിചയപ്പെടുത്തി നിവിന്‍ പോളി-ആരാണെന്ന് മനസ്സിലായോ

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് തുറമുഖം. സിനിമക്കായുള്ള ആരാധകരുടെ ഏറേ നാളത്തെ കാത്തിരിപ്പിന് അവസാനമിട്ട് ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്.

- Advertisement -

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍ എന്നായിരുന്നു ഇതുവരെ എല്ലാവരും കരുതിയിരുന്നത്. എന്നാലിപ്പോള്‍
തുറമുഖ’ത്തില്‍ താന്‍ അവതരിപ്പിക്കുന്നത് ആന്റി ഹീറോ കഥാപാത്രമാണെന്ന് പറയുകയാണ് നടന്‍ നിവിന്‍ പോളി.

ചിത്രത്തിന്റെ പ്രമോഷനുമായി സംസാരിക്കുമ്പോഴായിരുന്നു നിവിന്റെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജുന്‍ അശോകനാണെന്നും നിവിന്‍ പോളി പറഞ്ഞു.

തുറമുഖം മനോഹരമായ ഒരു എക്‌സ്പീരിയന്‍സ് ആയിരുന്നുവെന്നും ഇതൊരു രാജീവ് രവി ചിത്രമാണെന്നും നിവിന്‍ പോളി പറഞ്ഞു. നിവിന്‍ പോളിക്ക് പുറമേ ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര് തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. തുറമുഖത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഗോപന്‍ ചിദംബരനാണ്. എഡിറ്റര്‍ – ബി. അജിത്കുമാര്, കലാസംവിധാനം – ഗോകുല് ദാസ്, സംഗീതം – ഷഹബാസ് അമന്‍

ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഏറേ നാളായി റിലീസിന് കാത്ത് കിടക്കുകയായിരുന്നു. തുറമുഖത്തിന്റെ റിലീസ് വൈകിയതുമായി ബന്ധപ്പെട്ടും നിവിന്‍ പോളി പ്രതികരിച്ചു.

നിര്‍മാതാവിന്റെ പ്രശ്‌നങ്ങളാണ് സിനിമ വൈകാന്‍ കാരണമെന്നാണ് നിവിന്‍ പറഞ്ഞത്. തുറമുഖം ഇത്ര പ്രശ്‌നത്തിലേക്ക് പോകേണ്ട സിനിമയായിരുന്നില്ല. സംവിധായകന്‍ രാജീവ് രവിയായാലും സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമായിരുന്നു.

ഇത്തരം ഒരു വലിയ സിനിമ ഏറ്റെടുക്കുമ്പോള്‍ അതിനോട് മാന്യത കാണിക്കേണ്ടതായിരുന്നുവെന്നും നിവിന് പറഞ്ഞു. ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഏറ്റെടുത്തത്.

 

Abin Sunny

Share
Published by
Abin Sunny

Recent Posts

ഈ രണ്ട് സംഭവങ്ങളും വന്നതോടെ ആനിക്ക് കുലസ്ത്രീ എന്ന പേരും കിട്ടി.എന്ത് കൊലച്ചിരിയാ എന്ന് ചോദിക്കുന്നവരുണ്ട്;ആനി

ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ആനി.ഇപ്പോൾ ഇതാ പരിപാടിയിലൂടെ അതിഥിയായി എത്തുന്നത് അനാര്‍ക്കലി മരിക്കാറും മുന്‍ ബിഗ്‌ബോസ്…

27 mins ago

പണത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.ആ സമ്മാനം നേരത്തെ കൊടുത്തതാണ്! ജാസ്മിന് കൊടുത്ത സമ്മാനത്തെ പറ്റി അഫ്‌സല്‍

ബിഗ്ബോസിലൂടെ ജാസ്മിൻ ജാഫറെ മലയാളികൾക്ക് പരിചിതമാണ്.ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സലിനെയും മലയാളികൾക്ക് അറിയാം.ഇപ്പോൾ ഇതാ തനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി…

40 mins ago

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

12 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

12 hours ago