Film News

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ മത്സരാർത്ഥി കൂടിയാണ്. കഴിഞ്ഞ ആഴ്ച ആയിരുന്നു ബിഗ്ബോസിൽ ഫാമിലി വീക്ക് നടന്നത്. അപ്സരയുടെ അമ്മയും ഭർത്താവ് ആൽബിയും ആയിരുന്നു അപ്സരയുടെ കുടുംബത്തിൽ നിന്നും എത്തിയത്. അപ്സരയുടെ അമ്മ എന്നാൽ അപ്സരയെ കണ്ടപ്പോൾ ഉണ്ടായതിനെക്കാൾ വികാരഭരിത ആയിരുന്നു അഭിഷേകിനെ കണ്ടപ്പോൾ. അഭിഷേകിനെ കെട്ടിപ്പിടിക്കുകയും അമ്മ തന്നെയാണ് എന്നു പറഞ്ഞ് താലോലിക്കുകയുമായിരുന്നു അപ്സരയുടെ അമ്മ ചെയ്തത്. ഇത് പ്രേക്ഷകർക്ക് വലിയ കൗതുകമായി മാറുകയും ചെയ്തു.

- Advertisement -

എന്നാൽ അപ്സരയുടെ അമ്മ നടത്തിയത് ഒരു നാടകമാണ് എന്നും അഭിഷേകിന്റെ വോട്ട് കൂടി അപ്സരയ്ക്ക് കിട്ടുവാൻ വേണ്ടി ആണ് അമ്മ ഇതുപോലെ നാടകം കളിച്ചത് എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്ന വിമർശനം. എന്നാൽ ഇതിനെല്ലാം ഇപ്പോൾ മറുപടിയുമായി ഭർത്താവ് ആൽബി രംഗത്ത് തുകയാണ്. നമസ്കാരം കേരള എന്ന ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആൽബിഈ കാര്യങ്ങളെല്ലാം തന്നെ തുറന്നു പറഞ്ഞത്.

“അപ്സരയുടെ അമ്മ കെപിഎസി നാടകങ്ങളിൽ അഭിനയിച്ച വ്യക്തിയായിരുന്നു. എന്നാൽ അവർ ജീവിതത്തിൽ അഭിനയിക്കാറില്ല. ഷുഗറും പ്രഷറും തുടങ്ങി ഒട്ടനവധി അസുഖങ്ങൾ അവർക്കുണ്ട്. നാലുനേരവും ഒരുപാട് ഗുളിക കഴിക്കുന്ന വ്യക്തിയാണ്. വലിയ മെമ്മറി പവർ ഒന്നും അവർക്ക് ഇല്ല. ഇതുവരെ ഒരു സ്മാർട്ട്ഫോൺ പോലും ഉപയോഗിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ എന്താണ് നടക്കുന്നത് എന്നൊന്നും അമ്മയ്ക്ക് അറിഞ്ഞുകൂടാ. എപ്പിസോഡുകൾ പോലും പിറ്റേ ദിവസമാണ് അമ്മ കാണാറുള്ളത്. ഹൗസിൽ പോയി അഭിഷേകിനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കും എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എപ്പിസോഡ് കണ്ടതിനുശേഷമാണ് ഞാനും അത് അറിഞ്ഞത്.

അമ്മയുടെ ഈ പെരുമാറ്റം ആക്ടിംഗ് ആയിരുന്നു എന്നൊക്കെ ചിലർ വിമർശിക്കുന്നുണ്ട്. ഇതൊരു ചർച്ചയായപ്പോൾ ഞാനും അമ്മയോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. മൊത്തം പ്രശ്നമായി എന്നും അപ്സരയ്ക്ക് വോട്ട് പിടിക്കാനാണ് അമ്മ അങ്ങനെ ചെയ്തത് എന്നാണ് എല്ലാവരും പറയുന്നത് എന്നും ഞാൻ പറഞ്ഞു. അഭിഷേക് തന്റെ മരിച്ചുപോയ അമ്മയ്ക്ക് എഴുതിയ കത്ത് വായിക്കുന്നത് അമ്മ കണ്ടിരുന്നു. അന്നത്തെ ദിവസം അമ്മ ഉറങ്ങിയിട്ടില്ല. അഭിഷേകിനെ ഓർത്ത് വലിയ വിഷമമായിരുന്നു. ഞാനും അത് കണ്ടതാണ്. അമ്മയില്ലാത്ത കുഞ്ഞിന്റെ വിഷമം അമ്മമാർക്ക് മാത്രമേ അറിയുകയുള്ളൂ, അതുകൊണ്ടാണ് അഭിനയ കെട്ടിപ്പിടിച്ചത്. അത് കുഴപ്പമായോ എന്നായിരുന്നു അമ്മ എന്നോട് ചോദിച്ചത്” – ആൽബി പറയുന്നു.

Athul

Recent Posts

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

27 mins ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

3 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

4 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

16 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

16 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

16 hours ago