Film News

ഇന്ന് എന്റെ പടത്തിന്റെ പാക്ക് അപ്പ് ഡേ ആണ്; ഒടുവില്‍ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ച് സൂര്യ-ആശംസകള്‍ അറിയിച്ച് ആരാധകര്‍, സൂര്യ നമ്മള്‍ വിചാരിച്ചപ്പോലെയല്ല സാര്‍ എന്ന് സോഷ്യല്‍ മീഡിയയും

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സൂര്യ ജെ മേനോന്‍. കലാരംഗത്ത് വര്‍ഷങ്ങളായി ഉണ്ടായിരുന്നെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴാണ് താരം ശ്രദ്ധ നേടുന്നത്.

- Advertisement -

ഷോയിലെ മത്സരാര്‍ത്ഥിയായിരുന്ന മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു താരം ശ്രദ്ധ നേടിയത്. ഇതിന് പിന്നാലെ താരത്തിന് ആരാധകരും വിമര്‍ശകരും ഒരു പോലെ ഉണ്ടാവുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. താന്‍ ഒരു എഴുതി അഭിനയിക്കുന്ന ഒരു സിനിമ വരുന്നുവെന്ന് 2021ല്‍ സൂര്യ അറിയിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാലും അത് നടക്കാതെ പോയി.

ഇപ്പോഴിത ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ചിത്രത്തിന് പാക്കപ്പ് ആയെന്ന് അറിയിച്ചിരിക്കുക ആണ് സൂര്യ.
‘നറുമുഗൈ’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

ഇന്സ്റ്റാഗ്രാമിലൂടെ ആണ് സൂര്യ ഇക്കാര്യം അറിയിച്ചത്. ഈ പടം വിജയം ആയാലും പരാജയം ആയാലും, ബിഗ് ബോസിന്റെ പേരില്‍ തന്നെ വേദനിപ്പിച്ച എല്ലാവരുടെയും മുമ്പില്‍ സിനിമ നടന്നപ്പോള്‍ തന്നെ താന്‍ വിജയിച്ചു കഴിഞ്ഞുവെന്ന് സൂര്യ പറയുന്നു.

സൂര്യയുടെ കുറിപ്പിങ്ങനെ-

2021 -ല്‍ തുടങ്ങിയ എന്റെ സ്വപ്നം ആയിരുന്നു ഞാന്‍ എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമ.ബിഗ്ഗ്ബോസ് ഒരു ഗെയിം ഷോ ആണെന്ന് പോലും ഓര്‍ക്കാതെ എന്റെ ജീവിതത്തിലും കരിയറിലും കൊറേ പേര്‍ വന്നു പൂണ്ടു വിളയാടിയിട്ട് പോയി. അവര്‍ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളെ ആണ് അവര്‍ തകര്‍ത്തെറിഞ്ഞത് എന്ന് .പടം ചെയ്യാന്‍ തയ്യാറായി വന്ന പ്രൊഡ്യൂസര്‍ ചേച്ചിയെ പോലും അവര്‍ വെറുതെ വിട്ടില്ല .

സൈബര്‍ അറ്റാക്കിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഞാന്‍ ചേച്ചിയോട് പറഞ്ഞു ഈ പടം ചേച്ചി ചെയ്യണ്ട ,ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം എന്ന് .പല രാത്രികളിലും എന്റെ സ്വപ്നങ്ങളെ ഓര്‍ത്തു ഞാന്‍ കരഞ്ഞു ഉറങ്ങിയിട്ടുണ്ട് .പക്ഷെ എന്റെ സ്വപ്നത്തെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല .

പരിശ്രമിച്ചു കൊണ്ടേ ഇരുന്നു.പടം നടക്കാത്തതിന്റെ എന്റെ YouTube ലും ഇന്‍സ്റ്റയിലും പരിഹാസ കമന്റ്‌സ് വന്നു കൊണ്ടേ ഇരുന്നു . എല്ലാം സഹിച്ചും ക്ഷമിച്ചും എന്റെ സ്വപ്നത്തിനായി ഞാന്‍ പൊരുതി കൊണ്ടേ ഇരുന്നു .ഇന്ന് എന്റെ പടത്തിന്റെ പാക്ക് അപ്പ് ഡേ ആണ് .

എന്റെ സ്വപ്നം സര്‍വേശ്വരന്‍ നടത്തി തന്നു . എന്നെ സ്‌നേഹിച്ചു ബിഗ്ഗ്ബോസ് മുതല്‍ എന്റെ കൂടെ നിന്ന എല്ലാര്‍ക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു .നമ്മുടെ മനസ്സില്‍ നന്മ ഉണ്ടെങ്കില്‍ ദൈവാനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകും . സ്വപ്നങ്ങള്‍ അത് കാണാന്‍ മാത്രം ഉള്ളതല്ല ,അത് നേടാന്‍ ഉള്ളതാണ് . ഈ പടം വിജയം ആയാലും പരാജയം ആയാലും ഈ പടം നടന്നപ്പോള്‍ തന്നെ ഞാന്‍ വിജയിച്ചു കഴിഞ്ഞു ബിഗ്ഗ്ബോസിന്റെ പേരില്‍ എന്നെ വേദനിപ്പിച്ച എല്ലാവരുടെയും മുമ്പില്‍

 

 

Abin Sunny

Share
Published by
Abin Sunny

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

52 mins ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

1 hour ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

2 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

2 hours ago