Film News

ഞാനൊരു പുരുഷ വിരോധിയല്ല, ഈ കാര്യത്തിൽ ഞാൻ ആൺ പെൺകുട്ടി കാണിക്കാറില്ല – സിനിമ മേഖലയിലെ സുഹൃത്തുക്കളോട് ഇടപഴകുന്ന രീതി വിവരിച്ച് മഹിമ നമ്പ്യാർ, എല്ലാവരും ഇതേ പാത സ്വീകരിച്ചാൽ സിനിമ മേഖലയിലെ പ്രശ്നങ്ങൾ 90% കുറയും എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഹിമ നമ്പ്യാർ. ഒരുപാട് വർഷങ്ങൾക്കു മുൻപ് തന്നെ താരം സിനിമ മേഖലയിൽ എത്തിയിട്ടുണ്ട് എങ്കിലും ആർ ഡി എക്സ് എന്ന സിനിമയിലെ നായിക കഥാപാത്രമാണ് ഇവരെ കൂടുതൽ സുപരിചിതയാക്കി മാറ്റിയത്. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ സിനിമയാണ് ലിറ്റിൽ ഹാർട്ട്സ്. ഈ പരിപാടിയുടെ പ്രമോഷൻ പരിപാടികളിൽ ആണ് താരം ഇപ്പോൾ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ഇതിൻറെ പ്രമോഷൻ പരിപാടിയിൽ താരം പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

ആവശ്യമില്ലാത്ത സൗഹൃദങ്ങൾ ആരോടും സൂക്ഷിക്കാറില്ല എന്നാണ് താരം ഇപ്പോൾ പറയുന്നത്. സിനിമയ്ക്ക് അപ്പുറം ആരോടും അധികം സൗഹൃദം ഇല്ല എന്നും താരം വ്യക്തമാക്കുന്നു. എന്നു കരുതി താൻ ഒരു പുരുഷ വിരോധി അല്ല എന്നും ഈ കാര്യത്തിൽ താൻ പെൺ വ്യത്യാസം നോക്കാറില്ല എന്നുമാണ് താരം പറയുന്നത്. മൂവി വേൾഡ് മീഡിയ ഗ്ലോബൽ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

ഒരു സിനിമ കഴിയുന്ന സമയത്ത് പൊതുവേ ആളുകളുമായി ഡിറ്റാച്ഡ് ആകുന്ന ഒരു സ്വഭാവം തനിക്കുണ്ട് എന്നും കാണുമ്പോൾ വലിയ സൗഹൃദത്തിൽ ഒക്കെ സംസാരിക്കുമെങ്കിലും ഒരു സിനിമയ്ക്ക് ശേഷം അനാവശ്യമായി സൗഹൃദങ്ങൾ സൂക്ഷിക്കാറില്ല എന്നാണ് ഇപ്പോൾ താരം പറയുന്നത്. എന്നാൽ അത് പ്രത്യേകിച്ച് ആരെയും മാറ്റിനിർത്തുന്നത് അല്ല എന്നും ഇത് തന്റെ പൊതുവേ ഉള്ള സ്വഭാവമാണ് എന്നുമാണ് താരം ഇപ്പോൾ പറയുന്നത്.

സിനിമയിൽ ആൾക്കാരുമായി സൗഹൃദം വേണമെന്ന് നിർബന്ധമുണ്ടോ? ഞാൻ ആരോടും ബഹളം വയ്ക്കുകയും മുഖം ചുളിച്ച് സംസാരിക്കുകയും അല്ലെങ്കിൽ വേറെ ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുകയും ഒന്നും ചെയ്യാറില്ല. അത്രയും ചെയ്താൽ പോരേ? അല്ലാതെ എന്തിനാണ് നമ്മൾ ഒരാളോടുമായി ഫ്രണ്ട്ഷിപ്പ് ഒക്കെ കാണിച്ചു നിൽക്കുന്നത്? എന്തിനാണ് നമ്മുടെ കാര്യങ്ങളിലേക്ക് ഓവറായി ഇടപെടാൻ മറ്റൊരാൾക്ക് ഒരു സ്പേസ് കൊടുക്കുന്നത്, വേദനിപ്പിക്കാനുള്ള ഒരു സാഹചര്യം നമ്മളായിട്ട് ഉണ്ടാക്കി കൊടുക്കുന്നത് എന്തിനാണ്? അതിന്റെ ഒന്നും ആവശ്യമുണ്ടെന്ന് കരുതുന്നുമില്ല. ഓവർ ആയിട്ട് മറ്റൊരാൾ നമ്മുടെ പേഴ്സണൽ സ്പെയ്സിൽ ഇടപെടുമ്പോൾ നമ്മുടെ സമാധാനമാണ് നഷ്ടപ്പെടുന്നത്. എന്നെ ഞാൻ മനസ്സിലാക്കി വേറെയാരും മനസ്സിലാക്കിയിട്ടില്ല, വേറെ ഒരാൾക്കും എന്നെ അതിൽ കവിഞ്ഞ സന്തോഷിപ്പിക്കാനും സാധിക്കില്ല – മഹിമ കൂട്ടിച്ചേർക്കുന്നു.

Athul

Recent Posts

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

2 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

3 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

4 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

5 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

5 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

8 hours ago