Celebrity news

ഈ രണ്ട് സംഭവങ്ങളും വന്നതോടെ ആനിക്ക് കുലസ്ത്രീ എന്ന പേരും കിട്ടി.എന്ത് കൊലച്ചിരിയാ എന്ന് ചോദിക്കുന്നവരുണ്ട്;ആനി

ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ആനി.ഇപ്പോൾ ഇതാ പരിപാടിയിലൂടെ അതിഥിയായി എത്തുന്നത് അനാര്‍ക്കലി മരിക്കാറും മുന്‍ ബിഗ്‌ബോസ് ഫെയിമായ അഖിലുമാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഖിലുമെത്തുന്നുണ്ടെന്നാണ് വിവരം. ആനീസ് കിച്ചണില്‍ പങ്കെടുത്തുകൊണ്ട് അനാര്‍ക്കലിയും അഖിലും ആനിയുമായി നടത്തുന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്.ഒരുകാലത്ത് സിനിമകളില്‍ സജീവമായിരുന്ന ആനി വിവാഹ ശേഷം സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ആനി പിന്നീട് തിരിച്ചെത്തുന്നത് ടെലിവിഷന്‍ പരിപാടികളിലായിരുന്നു. ഇത്തരത്തില്‍ ആനിക്ക് വലിയ ഹൈപ്പ് നല്‍കിയ പരിപാടിയാണ് ആനീസ് കിച്ചണ്‍. ഇപ്പോള്‍ ആനീസ് കിച്ചണിന്റെ രണ്ടാം സീസണാണ് നടക്കുന്നത്.

- Advertisement -

നടി നവ്യ നായരും നടി നിമിഷാ സജയനും പങ്കെടുത്ത രണ്ട് വ്യത്യസ്ത എപിസോഡുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ആനിക്കെതിരെ വലിയ ട്രോളുകളും വന്നിരുന്നു. നിമിഷ സജയനോട് മേക്ക് അപ്പ് ഇടാത്തതിനെക്കുറിച്ച് ചോദിച്ചതായിരുന്നു ട്രോളിന് കാരണമായത്. എന്താണ് മേക്ക് ഇടാത്തത്, ടാന്‍ അടിക്കില്ലേ എന്നാണ് ആനി ചോദിച്ചത്. എന്നാല്‍ എന്താ ചേച്ചി എന്നാണ് നിമിഷ തിരിച്ച് ചോദിച്ചത്.
സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടും ടാന്‍ എന്താണെന്ന് അറിയില്ലേ എന്ന് ആനി ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ താന്‍ അങ്ങനെ സിനിമയ്ക്ക് വേണ്ടിയല്ലാതെ മേക്ക് അപ് ഉപയോഗിക്കുന്ന ആളല്ല അത് തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നാണ് നിമിഷ പറഞ്ഞത്. ഇത് വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ആനിക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകളും വന്നു.

സമാനമായ രീതിയില്‍ തന്നെയായിരുന്നു നവ്യ നായര്‍ വന്നപ്പോഴും. പാചകത്തെക്കുറിച്ചായിരുന്നു അവിടെ ട്രോള്‍ വരാനുണ്ടായ കാരണം. പാത്രം നിറഞ്ഞു നില്‍ക്കുന്നത് പോലെയാണ് തന്റെ അമ്മ ഭക്ഷണം ഉണ്ടാക്കാറ് എന്നും തനിക്ക് അതിനോട് താത്പര്യമില്ലെന്നുമായിരുന്നു നവ്യ പറഞ്ഞത്. എന്നാല്‍ അത് ആനിക്ക് ഉള്‍ക്കൊള്ളാന്‍ ആയിരുന്നില്ല.
ഇതാണ് വീണ്ടും ചര്‍ച്ചയ്ക്ക് വഴി വെച്ചത്. ഈ രണ്ട് സംഭവങ്ങളും വന്നതോടെ ആനിക്ക് കുലസ്ത്രീ എന്ന പേരും വീണുകിട്ടുകയായിരുന്നു. ഇപ്പോഴിതാ മന്ദാകിനിയുടെ പ്രമോഷന്റെ ഭാഗവുമായി കൂടിയാണ് ആനീസ് കിച്ചണില്‍ അഖിലും അനാര്‍ക്കലി മരിക്കാറും എത്തിയത്. സ്‌റ്റേജ് ഷോകളിലൂടെയും കോമഡി പരിപാടികളിലൂടെയുമാണ് അഖില്‍ സിനിമയിലേക്കെത്തുന്നത്.കോമഡി പരിപാടികളിലും ടെലി സീരിയലുകളിലും സജീവമാകുന്ന സമയത്താണ് ബിഗ് ബോസിലേക്ക് എത്തുന്നതെന്നും അഖില്‍ പറഞ്ഞു. ഇപ്പോഴിതാ ആനിയുടെ മകന്‍ ജഗനുമായി നേരിട്ട് പരിചയമില്ലെങ്കിലും എഫ് ബി വഴിയും ഇന്‍സ്റ്റഗ്രാം വഴിയും സൗഹൃദമുണ്ടായിരുന്നെന്ന് പറയുകയാണ് അഖില്‍.
തന്റെ മകന്‍ തന്നെ തന്നോട് പറയും അമ്മ ഓള്‍ഡ് ജനറേഷന്‍ ആണ്. എന്താണ് ഈ ഓള്‍ഡ് ജനറേഷന്‍. തനിക്ക് മനസിലാകുന്നില്ലെന്ന് ആനി പറയുന്നുണ്ട്. ഈ സമയത്ത് അഖില്‍ പറയുന്നുണ്ട്, ഈ പരിപാടിയുടെ കമന്റ്‌സ് ഒക്കെ നോക്കുന്ന സമയത്ത് ചേച്ചി കുലസ്ത്രീ ആണോ എന്നൊക്കെ ചോദിക്കുന്ന കമന്റുകള്‍ ഉണ്ടെന്ന് അഖില്‍ പറയുന്നുണ്ട്. അതെ അങ്ങനെ കേള്‍ക്കുന്നുണ്ടെന്നാണ് ആനി പറയുന്നത്.

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

3 mins ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

17 mins ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

1 hour ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

2 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

3 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

3 hours ago