Film News

20 വയസ്സാണെങ്കിലും 10 വയസ്സിന്റെ പക്വത മാത്രമേ ഉണ്ടായിരുന്നുള്ളൂ, പണ്ട് ഷൂട്ടിംഗ് സെറ്റിൽ അപ്സര കാണിച്ച കുസൃതികൾ ഓർത്തെടുത്ത് അന്നത്തെ സംവിധായകനും ഇന്ന് അപ്സരയുടെ ഭർത്താവുമായ ആൽബി, അച്ഛൻ്റെ പ്രായമുള്ളവരോടാണ് ഇങ്ങനെ ചെയ്തിരുന്നതെന്ന് ആൽബി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. ഇവരുടെ ഭർത്താവാണ് ആൽബി ഫ്രാൻസിസ്. 2021 വർഷത്തിലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോൾ ബിഗ് ബോസിലെ സജീവ മത്സരാർത്ഥി കൂടിയാണ് അപ്സര. ഏറെ നാളത്തെ പ്രണയത്തിനോടുവിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോൾ അപ്സരയെ പരിചയപ്പെടുന്ന സമയത്തുള്ള അപ്സരയുടെ കാര്യങ്ങൾ പറയുകയാണ് ആൽബി. മയിൽസ്റ്റോൺ മേക്കേഴ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആൽബി ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

- Advertisement -

“അപ്സരയ്ക്ക് പ്രായത്തിനൊത്തുള്ള പക്വത വന്നിട്ടുണ്ടായിരുന്നു. ഏകദേശം ഏഴുവർഷം മുൻപുള്ള കാര്യമാണ് പറയുന്നത്. അന്ന് 20 വയസ്സായിരുന്നു അവരുടെ പ്രായം. പക്ഷേ 10 വയസ്സുള്ള കുട്ടിയുടെ പക്വത മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ആളുകൾ ഉച്ചസമയത്ത് ബ്രേക്ക് ടൈമിൽ കിടന്നുറങ്ങും. അപ്പോൾ അപ്സര പോയി അവരുടെ മുഖത്ത് ഒക്കെ വരയ്ക്കും. കണ്മഷിയും ലിപ്സ്റ്റിക്കും നെയിൽ പോലീഷും ഒക്കെ എടുത്താണ് അവരുടെ മുഖത്ത് ചിത്രങ്ങൾ ഒക്കെ വരയ്ക്കുക” – ആൻറി പറയുന്നു.

“ഉറക്കം എഴുന്നേൽക്കുന്ന അവരുടെ മുഖത്ത് മീശയും ലിപ്സ്റ്റിക്കും ഒക്കെ ഉണ്ടാവും. അച്ഛൻറെ പ്രായമുള്ള ആൾക്കാരോട് ആണ് ഇങ്ങനെയൊക്കെ ചെയ്യുക. അതിനുശേഷം അവർ അപ്സരയെ പേടിച്ച് ഡോർ പൂട്ടി ഉറങ്ങാൻ തുടങ്ങി. കല്യാണത്തിനുശേഷം അവൾക്ക് പക്വത ഒക്കെ വന്നിട്ടുണ്ട്. ചിലപ്പോൾ എന്നെക്കാളും പക്വത ഉണ്ട് എന്നൊക്കെ തോന്നും” – ആൽബി പറയുന്നു.

അതേസമയം കുറച്ചു നാളുകൾക്കു മുൻപ് നടത്തിയ ഇൻറർവ്യൂ ആണ് ഇത്. ഇതിൽ അപ്സരയും പങ്കെടുത്തിട്ടുണ്ട്. എങ്ങനെയാണ് ആൽബിയോട് ഇഷ്ടം തോന്നിയത് എന്നും അപ്സര പറയുന്നുണ്ട്. ഒരു ആറ്റിറ്റ്യൂഡും കാര്യങ്ങളും ഒന്നും ഇല്ലാത്ത വ്യക്തി ആണ് ഇദ്ദേഹം എന്നും അതുകൊണ്ട് ആയിരിക്കാം ഇഷ്ടം തോന്നിയത് എന്നുമാണ് അക്ഷര പറയുന്നത്. കല്യാണത്തിന് മുൻപ് പ്രണയിക്കുവാൻ പല കാരണങ്ങളും ഉണ്ടാകുമായിരിക്കും എന്നും പക്ഷേ കല്യാണത്തിനു ശേഷവും അത് നമ്മൾ സൂക്ഷിക്കുന്നുണ്ട് എന്നത് വലിയ വിജയമാണ് എന്നും അപ്സര പറയുന്നു. വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷമായി എങ്കിലും ഇതുവരെ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളും അടിയും ഒന്നും ഉണ്ടായിട്ടില്ല എന്നും ഇപ്പോഴും ഞങ്ങളെ പരസ്പരം നിലനിർത്തിക്കൊണ്ടുപോകുന്ന എന്തോ ഒന്ന് ഉള്ളതുകൊണ്ടാണല്ലോ ഇത് എന്നും അപ്സര പറഞ്ഞു.

Athul

Recent Posts

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

32 mins ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

1 hour ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

3 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

5 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

16 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

16 hours ago