ബിഗ് ബോസ് വീട്ടില്‍ നല്ല പ്രകടനം കാഴ്ച വെച്ചിട്ടും അപ്രതീക്ഷിതമായി പുറത്തുപോകേണ്ടിവന്ന മത്സരാര്‍ത്ഥിയാണ് നിമിഷ. ഇതിനുപിന്നാലെ ജാസ്മിനും ഷോയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം പുറത്തേക്ക് പോയിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. പുറത്തു വന്നപ്പോഴും തങ്ങള്‍ക്കിടയിലെ സൗഹൃദത്തെക്കുറിച്ച് ആരാധകര്‍ നിരന്തരം ഇവരോട് ചോദിച്ചുകൊണ്ടിരുന്നു. ആരാധകര്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും താരങ്ങള്‍ കൊടുക്കാറുണ്ട്. ഇപ്പോള്‍
ആസ്ക് മി എനിത്തിങ് എന്ന സെഗ്മെന്റ് നടത്തിക്കൊണ്ടിരിയ്ക്കുകയാണ് നിമിഷ.
ഇതില്‍ നിമിഷക്ക് റോബിനോട് ദേഷ്യം ഉണ്ടോ എന്ന ചോദ്യവും വന്നു. എന്നാല്‍ പുറത്തിറങ്ങിയതിനു ശേഷം ആരുമായും വ്യക്തിപരമായ ശത്രുത ഇല്ലെന്നായിരുന്നു ഇതിനു നിമിഷ കൊടുത്ത മറുപടി . പുറത്തിറങ്ങിയാലും കാണരുത് എന്ന് ആഗ്രഹിക്കുന്നവരുടെ പേര് പറയാന്‍ പറഞ്ഞപ്പോള്‍ , ലക്ഷ്മിപ്രിയ, ദില്‍ഷ, ബ്ലെസി ഈ മൂന്നു പേരുടെ പേരാണ് നിമിഷ പറഞ്ഞത്.
റോബിനൊപ്പം ഡേറ്റിംങ് ചെയ്യുമോ, റോബിനൊപ്പം ഫോട്ടോ ഷൂട്ട് ചെയ്യുമോ തുടങ്ങിയ കമന്റുകള്‍ വന്നപ്പോള്‍ , അതിനുള്ള സാധ്യതകള്‍ ഇല്ലെന്നാണ് നിമിഷയുടെ മറുപടി . അതേസമയം ബിഗ് ബോസില്‍ വെച്ച് തന്റെ ഒരു പ്രണയത്തെ കുറിച്ച് നിമിഷ പറഞ്ഞിരുന്നു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട ഒരു പോളണ്ട് കാരനാണ് ആള്. ഇയാളെ കാണാന്‍ ഇദ്ദേഹത്തിന്റെ നാട്ടിലേക്ക് പോകുമോ എന്ന് ചോദിച്ചപ്പോള്‍ ഇതിന് താരം കൊടുത്ത മറുപടി ഇങ്ങനെ..
‘പോളണ്ട് ഒരു വലിയ രാജ്യമാണ്. എന്നിരുന്നാലും ഞാന്‍ പോയി എന്ന് വയ്ക്കുക, എവിടെ പോയി അദ്ദേഹത്തെ തിരയണം എന്ന് എനിക്ക് അറിയില്ല’ എന്നായിരുന്നു നിമിഷയുടെ മറുപടി. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പ്ലാന്‍ ചെയ്യുന്നില്ല എന്നും അതൊക്കെ സംഭവിയ്ക്കുമ്പോള്‍ സംഭവിയ്ക്കേണ്ടതാണ് എന്നും ഒരു ചോദ്യത്തിന് മറുപടിയായി നിമിഷ പറഞ്ഞു.