
ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. അത്തരം ചിത്രങ്ങൾ നമ്മുടെ കാഴ്ചശക്തിയെ മാത്രമല്ല അളക്കുന്നത്, മറിച്ച് നമ്മുടെ ബുദ്ധി ക്ഷമതയെ കൂടിയാണ്. നമ്മുടെ തലച്ചോർ എങ്ങനെ പ്രവർത്തിക്കുന്നു, എത്ര വേഗത്തിലാണ് കാര്യങ്ങൾ മനസ്സിലാക്കി എടുക്കുന്നത് എന്നതിനെ സംബന്ധിച്ച് നമുക്ക് തന്നെ കൃത്യമായ ഒരു വിവരം ഇത്തരം ചിത്രങ്ങളിലൂടെ ലഭിക്കും.
ഇപ്പോൾ അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്? കുറച്ചു ന്യൂസ് പേപ്പർ മാത്രമാണോ? എന്നാൽ നിങ്ങൾക്ക് തെറ്റി പോയിരിക്കുന്നു. അല്ലെങ്കിലും അതുതന്നെയാണല്ലോ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളുടെ ഉദ്ദേശം, നിങ്ങൾ കാണുന്നത് ആയിരിക്കില്ലല്ലോ സത്യം. നിങ്ങളുടെ തലച്ചോറിനേ വഴിതിരിച്ചു വിടുന്നതിന് വേണ്ടിയല്ലേ ഇത്തരം ചിത്രങ്ങൾ ഓരോരുത്തർ പടച്ചുവിടുന്നത് തന്നെ.
ചിത്രത്തിൽ കാണുന്നത് കുറച്ച് ന്യൂസ് പേപ്പറുകൾ മാത്രമല്ല. ഒരു അടുക്കളയാണ് ഇത്. സൂക്ഷിച്ചു നോക്കുക. നിലവും, വാഷ്ബേസിനും, കുക്കിംഗ് സ്പേസും എല്ലാം ഉള്ള ഒരു അടുക്കളയാണ് ഇത്. ന്യൂസ് പേപ്പർ രൂപത്തിലാണ് ഈ അടുക്കള നിർമ്മിച്ചെടുത്തത് എന്ന് മാത്രം. വ്യക്തമായില്ല അല്ലേ? മറ്റൊരു ചിത്രം കൂടി കണ്ടാൽ നിങ്ങൾക്ക് പൂർണമായും വ്യക്തമാകും.
ഇപ്പോൾ എന്തു തോന്നുന്നു? ഇപ്പോൾ മനസ്സിലായില്ലേ നമ്മുടെ കണ്ണുകൊണ്ട് കാണുന്നതല്ല സത്യം എന്ന്? വളരെ സൂക്ഷ്മമായി ആലോചിച്ചാൽ നമ്മൾ കാണുന്നത് അല്ല സത്യം എന്നും, പലയാവർത്തി നിരീക്ഷിച്ചതിനു ശേഷം മാത്രം നമ്മൾ മനസ്സിലാക്കി എടുക്കുന്നതാണ് സത്യം എന്നും മനസ്സിലാകും. ഈ അടുക്കള നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ? എങ്കിൽ ഇത്തരത്തിലുള്ള അടുക്കള നിങ്ങൾ വീടുണ്ടാക്കുമ്പോൾ നിർമ്മിച്ചു കൊള്ളുക.