കൊവിഡ് വാക്സിൻ എടുക്കില്ല എന്ന് യുവാവ്, കൂടെയുണ്ടായിരുന്ന സുഹൃത്ത് ചെയ്തത് കണ്ടോ? ശത്രുക്കൾക്കുപോലും ഇങ്ങനത്തെ സുഹൃത്തിനെ കൊടുക്കല്ലേ എന്ന് മലയാളികൾ

കൊവിഡ് വാക്സിൻ യജ്ഞം ഇന്ത്യയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടകം കോടിക്കണക്കിന് ആളുകൾക്ക് ആണ് ഒന്നാം ഡോസ് വാക്സിൻ നൽകിയത്. ഇപ്പോൾ ധാരാളം ആളുകൾ കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അതേ സമയം ഒരു വിഭാഗം ആളുകൾ വാക്സിൻ സ്വീകരിക്കില്ല എന്ന നിലപാട് എടുത്തിരിക്കുകയാണ്. അവരെ എങ്ങനെ സമീപിക്കണമെന്ന് സർക്കാറിന് പോലും വലിയ നിശ്ചയമില്ല.

കേരളത്തിൽ പോലും വലിയ ഒരു വിഭാഗം ആളുകളാണ് വാക്സിന് സ്വീകരിക്കാൻ താൽപര്യമില്ല എന്ന് സർക്കാരിനെ അറിയിച്ചത്. ഇവരെ ബോധവൽക്കരിക്കുക എന്നു മാത്രമാണ് സർക്കാർ ഇതുവരെ പറഞ്ഞത്. അതിനുള്ള എന്തെങ്കിലും തരത്തിലുള്ള നീക്കങ്ങൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടോ എന്നത് അറിയില്ല താനും. ഇപ്പോൾ വാക്സിൻ എടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് ഒരു യുവാവിന് സംഭവിച്ച അവസ്ഥ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.

ഈ യുവാവിന് നീഡിൽ ഫോബിയ ആണ്. അതായത് സൂചി കണ്ടാൽ പേടി. യുവാവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മളിൽ പലർക്കും ഇതേ അവസ്ഥയുണ്ട്. വാക്സിൻ കേന്ദ്രത്തിലെത്തിയ യുവാവ് വാക്സിൻ സ്വീകരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞു. അതിനുള്ള കാരണവും യുവാവ് വ്യക്തമാക്കി. സൂചി പേടിയാണ് അദ്ദേഹത്തിന്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അദ്ദേഹത്തെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എങ്കിലും ഫലമുണ്ടായില്ല.

ഒരു മിനിറ്റ് 20 സെക്കൻഡ് നീളമുള്ള വീഡിയോ ആണ് ഇത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ എത്ര പറഞ്ഞിട്ടും ഇയാൾ കേട്ടില്ല. ഒടുവിൽ സുഹൃത്തുക്കളുടെ സ്വഭാവം മാറി. സുഹൃത്തുക്കൾ എല്ലാം കൂടി ഇയാളുടെ കൈ ബലമായി പിടിച്ചു വച്ചു. കൂടെ ഉണ്ടായിരുന്നവർ എല്ലാം മെഡിക്കൽ സ്റ്റാഫിനോട് വേഗം വന്ന് ഇഞ്ചക്ഷൻ എടുക്കുവാൻ ആവശ്യപ്പെട്ടു. മധ്യപ്രദേശിലാണ് ഈ സംഭവം നടന്നത്.