മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നസ്രിയ നസീം. താരമിപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. അതിമനോഹരമായ ഒരു ലഹങ്ക അണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കുറച്ച് ഗ്ലാമർ ആയും കുറേ ഏറെ സുന്ദരി ആയിട്ടും ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങൾ ചിത്രങ്ങളെല്ലാം തന്നെ ഏറ്റെടുത്തു.
നസ്രിയ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ ചലനം സൃഷ്ടിക്കാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ പൊതുവേ വരാറുള്ളത്. എന്നാൽ ഒരു കൂട്ടം ആളുകൾ എപ്പോഴും വിമർശനവുമായി രംഗത്ത് എത്തും. കുറച്ച് ഗ്ലാമർ ആയിട്ടുള്ള വേഷം ധരിച്ചാൽ, ഇറക്കം കുറഞ്ഞ വേഷം ധരിച്ചാൽ, വീട്ടിലെ നായ കുട്ടിക്കൊപ്പം ഫോട്ടോ എടുത്താൽ എല്ലാം തന്നെ ഇവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ഇതുവരെ ഇവർ എത്തിയിട്ടില്ല. പക്ഷേ എന്തായാലും വരും എന്ന് ഏറെക്കുറെ ഉറപ്പാണ്.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് നസ്രിയ വീട്ടിലെ വളർത്തു നായക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്ന് വലിയ കോലാഹലങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ ചില ആളുകൾ അഴിച്ചുവിട്ടത്. നായയെ തൊടാൻ പാടില്ല എന്നും, അവരുടെ വിശ്വാസപ്രകാരം നായ നിഷിദ്ധമാണ് എന്നുമായിരുന്നു ഇവർ വാദിച്ചത്. എന്നാൽ അതിനെ ഒന്നും നസ്രിയ കാര്യമായി എടുക്കുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. തുടർന്നും വളർത്തു നായ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചു. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ ഗ്ലാമർ ചിത്രങ്ങളും താരം പങ്കുവെച്ചത് എന്നത് ശ്രദ്ധേയമാണ്.
നസ്രിയ ഇപ്പോൾ ഒരു നടി മാത്രമല്ല, ഒരു നിർമ്മാതാവ് കൂടിയാണ്. ടെലിവിഷൻ ആങ്കർ ആയിട്ടായിരുന്നു താരം കരിയർ ആരംഭിച്ചത്. അവിടെനിന്നും ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നെ നസ്രിയയുടെ വളർച്ച പെട്ടെന്നായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി താരം. പിന്നീട് വിവാഹശേഷം ചെറിയ ഒരു ബൈക്ക് എടുത്തു എങ്കിലും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് ആയിരുന്നു താരം നടത്തിയത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. ഇവരുടെ ഭർത്താവാണ് ആൽബി ഫ്രാൻസിസ്. 2021 വർഷത്തിലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോൾ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഹിമ നമ്പ്യാർ. ഒരുപാട് വർഷങ്ങൾക്കു മുൻപ് തന്നെ താരം സിനിമ മേഖലയിൽ എത്തിയിട്ടുണ്ട്…
മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…
വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…
ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…