Film News

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇന്ത്യൻ സിനിമ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് പോലും ഇദ്ദേഹത്തിന്റെ പേരിൽ ആയിരുന്നു. ആൻഗ്രി യങ് മാൻ എന്ന ഇമേജ് ആയിരുന്നു ഇദ്ദേഹത്തിന് ബോളിവുഡിൽ ഉണ്ടായിരുന്നത്. അതേസമയം ഇദ്ദേഹത്തിന് അനുകരിച്ചുകൊണ്ട് ധാരാളം ആളുകൾ പ്രശസ്തി നേടുകയും ചെയ്തു.

- Advertisement -

അത്തരത്തിൽ ഇദ്ദേഹത്തെ നിരന്തരം അനുകരിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഫിറോസ് ഖാൻ. ഇദ്ദേഹം ഇപ്പോൾ മരണപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവരുന്നത്. മെയ് 23ആം തീയതി ആണ് ഇദ്ദേഹം അന്തരിക്കുന്നത്. ഉത്തർപ്രദേശിലെ ബഡൗൺ എന്ന സ്ഥലത്ത് വെച്ചാണ് അന്ത്യം സംഭവിക്കുന്നത്. ഇദ്ദേഹത്തിൻറെ സുഹൃത്ത് ആണ് ഇൻസ്റ്റാഗ്രാമിൽ ഈ വാർത്ത സ്ഥിരീകരിച്ചത്. അതേ സമയം ഹൃദയഘാതം ആണ് മരണകാരണം എന്നാണ് അറിയാൻ സാധിക്കുന്നത്.

ജൂനിയർ അമിതാബ് ബച്ചൻ എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ഇപ്പോൾ നമ്മുടെ ഒപ്പം ഇല്ല എന്ന് പണ്ട് കപ്പിൽ ശർമ ഷോയിൽ എത്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു ഇദ്ദേഹത്തിന്റെ ഒരു സുഹൃത്ത് അറിയിച്ചത്. കുറച്ചുകാലമായി ഇദ്ദേഹം ബഡൗൺ എന്ന സ്ഥലത്തായിരുന്നു താമസം. ഇവിടെ നിരവധി പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. കുറച്ചുനാളുകൾക്കു മുൻപ് വരെ ഇദ്ദേഹം സമൂഹം മാധ്യമങ്ങളിൽ സജീവമായിരുന്നു എന്നു മാത്രമല്ല ധാരാളം വീഡിയോകളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കുറച്ചുനാളുകൾക്ക് മുൻപ് വോട്ടർ മഹോത്സവം നടന്നിരുന്നു. അതിൽ അമിതാഭ് ബച്ചന്റെ വേഷം ധരിച്ചാണ് ഇദ്ദേഹം എത്തിയത്. ഇതായിരുന്നു ഇദ്ദേഹത്തിൻറെ കരിയറിലെ അവസാനത്തെ പ്രകടനം എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതേസമയം ബഡൗൺ എന്ന സ്ഥലത്ത് തന്നെയായിരിക്കും ഇദ്ദേഹത്തിന്റെ സംസ്കാരം എന്നാണ് അറിയാൻ സാധിക്കുന്നത്.

Athul

Recent Posts

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

20 mins ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

51 mins ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

2 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

3 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

3 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

6 hours ago