Film News

കീർത്തി സുരേഷിനെ ഇവിടെ ആവശ്യമില്ല, വിവാദ പരാമർശവുമായി തെലുങ്കു താരം നിധിൻ – പരാമർശത്തിന് പിന്നിലെ കാരണം ഇതാണ്

തെലുഗുവിലെ മുൻനിര നായകന്മാരിൽ ഒരാളാണ് നിതിൻ റെഡ്ഡി. 2002ലെ ജയം എന്ന തെലുഗു ചിത്രത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. തൻറെ ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ ദക്ഷിണേന്ത്യയിലെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. എങ്കിലും ഈ ചിത്രത്തിന് ശേഷം ഒരു സമയം വരെ വലിയ വിജയങ്ങൾ ഞങ്ങൾ നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ചെയ്തു.

- Advertisement -

പിന്നീട് 2012ല് ഇറങ്ങിയ ഇഷ്ക് എന്ന എന്ന റൊമാൻറിക് ചിത്രത്തിലൂടെയാണ് നിതിൻ ഒരു തിരിച്ചു വരവ് നടത്തുന്നത്. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹാർട്ടറ്റാക്ക്, അ ആ, ഭീഷ്മ തുടങ്ങിയ ചിത്രങ്ങളൊക്കെ തന്നെ തിയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ചവയാണ്. സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് ഉണ്ട് നിതിന്. തെലുങ്കാന സംസ്ഥാനത്തിലെ സ്വച്ഛഭാരത് ക്യാംപെയിൻ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം.

ഇപ്പോഴിതാ താരം നടത്തിയ ഒരു പരാമർശമാണ് ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. നിതിൻ്റെ പുതിയ ചിത്രമായ രംഗ് ദേയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു കുർണൂലിൽ നടത്തിയ പ്രസ്താവനയാണ് ശ്രദ്ധേയമായത്. ഞാൻ ആദ്യമായാണ് കുർണൂരിലേക്ക് വരുന്നത്. ഈയൊരു സ്ഥലം പശ്ചാത്തലമാക്കി എടുത്ത പല സിനിമകളും വലിയ വിജയമായിരുന്നു. ഇവിടെ കൂടിയിരിക്കുന്ന ജനങ്ങൾക്ക് വല്ലാത്തൊരു ഊർജ്ജമുണ്ട്. ഇങ്ങനെ ഒരു അനുഭവം എനിക്ക് മുൻപ് ഉണ്ടായിട്ടില്ല. എൻറെ നായികയായ കീർത്തിയും സംവിധായകനായ വെങ്കിയും ഇവിടെ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ ചില കാരണങ്ങളാൽ അവർക്ക് അതിന് സാധിച്ചില്ല. എനിക്ക് അതിൽ കുറച്ചു വിഷമം ഉണ്ടെങ്കിലും നിങ്ങൾ ഇത്രയും അധികം പേർ ഇവിടെ ഉള്ളപ്പോൾ ഇനി അവരുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അവിടെ കൂടിയിരിക്കുന്ന ആരാധകരോട് താരം പറയുകയുണ്ടായി.

പോസിറ്റീവ് ആയി അവിടെ അത്രയധികം ആരാധകർ ഉള്ളതിനാൽ മറ്റാരുടെയും ആവശ്യം ഇല്ല എന്നാണ് നിതിൻ ഉദ്ദേശിച്ചത്. അടുത്ത മാസം തന്നെ രംഗ് ദ്ദേ പ്രദർശനത്തിനെത്തുമെന്നാണ് സൂചന. ഒരു റൊമാൻറിക് ചിത്രമാണ് ഇതെന്നാണ് സൂചന. പ്രശസ്ത തെലുഗു സംവിധായകനായ വെങ്കി അട്ടല്ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മികച്ച പിന്നണി ഗായകൻ കൂടെയാണ് നിതിൻ.

Athul

Recent Posts

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

2 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

3 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

4 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

5 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

5 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

8 hours ago