ടെല്‍ അവീവ്: ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ ഇസ്രയേലിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഞങ്ങള്‍ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും പ്രധാന മന്ത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു പ്രധാനമന്ത്രി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.’ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഞങ്ങള്‍ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു’-എന്ന് പ്രധാനമന്ത്രി കുറിച്ചു.
Deeply shocked by the news of terrorist attacks in Israel. Our thoughts and prayers are with the innocent victims and their families. We stand in solidarity with Israel at this difficult hour.
— Narendra Modi (@narendramodi) October 7, 2023
അതേസമയം ഇസ്രയേല്‍ -ഹമാസ് ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ ഇന്ത്യക്കാര്‍ക്കു മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. അനാവശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തു തുടരണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രാദേശിക ഭരണകൂടങ്ങള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് ജാഗ്രത തുടരണം. അടിയന്തര സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് മലയാളികള്‍ അടക്കം നിരവധിപേര്‍ ബങ്കറുകളില്‍ അഭയം തേടി. ഇന്നു രാവിലെയാണ് ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്.
അതേസമയം ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രായേലില്‍ കനത്ത നാശനഷ്ടം സംഭവിച്ചു. റോക്കറ്റ് ആക്രമണത്തിന് പിന്നാലെ നുഴഞ്ഞു കയറിയുള്ള ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചിട്ടുണ്ട്. ഇസ്രായേല്‍ പ്രതിരോധ സേന യുദ്ധ ജാഗ്രത പുറപ്പെടുവിച്ചു.
20 മിനിറ്റില്‍ 5000 റോക്കറ്റ് തൊടുത്തു എന്നാണ് ഹമാസിന്റെ അവകാശവാദം. ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധിപേര്‍ക്കു പരുക്കേറ്റു. 35 ഇസ്രയേലി സൈനികരെ ബന്ദികളാക്കിയതായി ഹമാസ് വ്യക്തമാക്കി.
ഓപ്പറേഷന് അല്‍ അഖ്സ ഫ്ളഡ് എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. കരയിലൂടെയും കടലിലൂടെയും ഹമാസിന്റെ നുഴഞ്ഞു കയറ്റുമുണ്ടായി.