ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി മാറിയ സംഗീത സംവിധായകനാണ് എംഎം കീരവാണി. ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ
ഓസ്‌കാര്‍ നേട്ടം സ്വന്തമാക്കിയിരുന്നു കീരവാണി.
ഇപ്പോഴിത മലയാള സിനിമ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് എത്തുന്നത്. കീരവാണി വീണ്ടും മലയാള സിനിമയിലേക്ക് എത്തുവെന്ന വാര്‍ത്തയാണ് എത്തുന്നത്.
ഗിന്നസ് പക്രു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മജീഷ്യന്‍ എന്ന ചിത്രത്തിലൂടെയാണ് കീരവാണി വീണ്ടും മലയാള സിനിമയിലെത്തുന്നത്. തിരുവനന്തപുരത്ത് നടന്ന ടൈറ്റില്‍ ലോഞ്ചിലും പൂജയിലും കീരവാണിയും പങ്കെടുത്തു.
ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്ന കീരവാണി സുറുമയെഴുതിയ മിഴികളെ പാട്ടും ആലപിച്ചു. വിജീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വല്യത്ത് മുവീസിന്റെ ബാനറില്‍ ബേബി ജോണ്‍ വല്യത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കീരവാണി മലയാളത്തിലേക്ക് എത്തുന്നത്. ഐ വി ശശിയുടെ നീലഗിരിയിലൂടെയാണ് കീരവാണി മലയാളത്തിലേക്ക് എത്തിയത്.
ശേഷം സൂര്യമാനസം ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായി.