വീട്ടിലെ പൂന്തോട്ടത്തില്‍ കടന്നല്‍ക്കൂട്ടം കൂടൊരുക്കിയതോടെ പുറത്തിറങ്ങാനാകാതെ കുടുംബം. സാല്‍ഫോര്‍ഡിലെ ലോവര്‍ കെര്സലില് നിന്നുള്ള കുടുംബമാണ് ആകെ കുടുങ്ങിപ്പോയത്. കടന്നലുകള്‍ കൂട്ടത്തോടെ വീടിനുനേരെ പറക്കാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ക്ക് അകത്തിരിക്കാതെ മറ്റ് വഴികളില്ലാതെയായി.
കുറച്ചു ദിവസങ്ങളായി കടന്നല്‍ക്കൂട്ടം അവിടെയുണ്ടെന്ന് വീട്ടുടമസ്ഥ ജൂലി പറയുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. തന്റെ മകള്‍ക്കും അവളുടെ അയല്‍ക്കാര്‍ക്കും അവരുടെ ജനലുകളും വാതിലുകളും പൂട്ടിയിടേണ്ടിവന്നു. അവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റുന്നില്ല, മക്കളെ പുറത്തിറക്കാനും പറ്റുന്നില്ലെന്നും ജൂലി പറയുന്നു.
ഒരു പ്രൊഫഷണലിന്റെ സഹായത്തോടെ കടന്നലുകളെ നീക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ലെന്നാണ് ജൂലിയുടെ മകന് കീറോണ്‍ പറയുന്നത്. അവ അടുക്കളയിലേക്ക് വന്നു തുടങ്ങി. പൂന്തോട്ടത്തിലും പുറത്തും അവയുണ്ട്. വാതിലിനടുത്തേക്ക് പോലും പോകാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും കീറോണ്‍ പറഞ്ഞു.