യുക്രൈനിലെ കീവില്‍ വെടിയേറ്റ ഇന്ത്യക്കാരനെ ഇന്നു തന്നെ നാട്ടിലേയ്ക്കയക്കുമെന്ന് അധികൃതര്‍. പോളണ്ടില്‍ എത്തിച്ച ശേഷമായിരിക്കും ഇദ്ദേഹത്തെ നാട്ടിലേക്കയക്കുക. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടതായാണ് വിവരം.
ഒരാഴ്ച മുന്‍പാണ് കീവില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഹര്‍ജ്യോതിന് വെടിയേറ്റത്. കേന്ദ്രമന്ത്രി വി. കെ സിങാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. അതിര്‍ത്തിയിലേക്കുള്ള യാത്രക്കിടെയാണ് ഹര്‍ജ്യോതിന് വെടിയേറ്റത്. തുടര്‍ന്ന്് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.