മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി കഴിഞ്ഞ വര്‍ഷം എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. പോലീസ് കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് റോബിന് വര്‍ഗീസ് രാജ് ആയിരുന്നു.
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം പ്രേക്ഷക നിരൂപണ പ്രശംസ നേടുകയും ബോക്സ് ഓഫീസില്‍ മികച്ച നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിത ചിത്രത്തിലെ ചില ഷൂട്ടിങ് രംഗങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിന്റെ ഒരു ഷൂട്ടിങ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മമ്മൂട്ടിയുടെ അഭിനയം കണ്ട് പേടിക്കുന്ന ക്യാമറമാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ അഭിനയം കണ്ട് പേടിക്കുന്ന ക്യാമറമാനോട് പേടിക്കണ്ട, ഇത് അഭിനയമാണ് എന്ന് ആശ്വസിപ്പിക്കുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം.
മമ്മൂട്ടിയുടെ പിആര്‍ഒ ആണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.