ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന സൂപ്പര്‍ ഹീറോകളായിരുന്നു നടി പാര്‍വ്വതിയും നടന് ജയറാമും, വൈകാതെ തന്നെ ജീവിതത്തിലും ഒന്നിച്ച ഇവര്‍ ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ട് പോവുകയാണ്. പാര്‍വ്വതി വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ജയറാം ഇന്നും അഭിനയരംഗത്ത് സജീവമാണ്. താരങ്ങളെ പോലെ താരങ്ങളുടെ മക്കള്‍ക്കും അതേ പ്രാധാന്യം തന്നെയാണ് ആരാധകര്‍ നല്‍കുന്നത്.
കാളിദാസ് അച്ഛന്റെ പാത പിന്തുടര്ന്ന് സിനിമയിലേക്ക് വന്നപ്പോള്‍ മകള്‍ മാളവിക മോഡലിംഗ് മേഘലയില്‍ സജീവമാവുകയായിരുന്നു. തന്റെ സിനിമയിലേക്കുളള വരവും ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് അഭിനയത്തെക്കാള്‍ താല്പര്യം മോഡലിംഗില്‍ ആണെന്ന് താരം വ്യക്തമാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ആരാധകരിലേക്ക് എത്താറുണ്ട്.
ഇതിനിടെ ചില പരസ്യങ്ങളില്‍ മാളവിക അഭിനയിച്ചിരുന്നു. അച്ഛന്റെ കൂടെയും ചില പരസ്യങ്ങളില്‍ താരം എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മാളവികയുടെ പിറന്നാള്‍ ദിനത്തിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. മാനസിക വൈകല്യം ഉള്ള കുട്ടികളുടെ കൂടെയാണ് ഇത്തവണ മാളവിക ,പിറന്നാള്‍ ആഘോഷിച്ചത്. വെള്ള വസ്ത്രം ധരിച്ച് ഒരു മാലാഖയെ പോലെയാണ് താരം കുരുന്നുകളുടെ അടുത്ത് എത്തിയത്.
പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ചിത്രം വൈറലായതോടെ ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോള്‍ ഈ താരപുത്രിയോടുള്ള ഇഷ്ടം കൂടിയെന്നും ആരാധകര്‍ പറയുന്നു.
ഇന്ന് ഒട്ടുമിക്ക താരങ്ങളും പിറന്നാള്‍ പ്രൗഡഗംഭീരമായി നടത്തുമ്പോള്‍ ചുരുക്കം ചിലരാണ് ഇത്തരം കുട്ടികള്‍ക്കിടെ ചെന്ന് സന്തോഷം പങ്കിടുന്നത്. നല്ല മനസിന് ഉടമക്ക് മാത്രമേ അതിന് കഴിയും എന്നതാണ് മറ്റൊരു കാര്യം. അതേസമയം പിറന്നാള്‍ ദിവസം മാതാപിതാക്കളില്‍ നിന്നും മോതിരവും സമ്മാനമായി മാളവികക്ക് ലഭിച്ചു.