ശിവസേന വിമതന് ഏക്നാഥ് ഷിന്‍ഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയത് കനത്ത ഹൃദയ വേദനടോയെന്ന് സംസ്ഥാനത്തെ ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. ദേവേന്ദ്ര ഫട്നാവിസിന് പകരം ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയതിനെ കുറിച്ച് ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് ചന്ദ്രകാന്ത് പാട്ടീല്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
‘സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടും എതിരാളികള്‍ക്ക് കൃത്യമായ സന്ദേശം നല്‍കണമെന്നുള്ളതു കൊണ്ടുമാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്ന തീരുമാനത്തിലെത്തിയത്. കേന്ദ്ര നേതൃത്വവും ദേവേന്ദ്രജിയും ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ ഹൃദയഭാരത്തോടെയാണ് തീരുമാനിച്ചത്. ഞങ്ങള്‍ക്ക് അതൃപ്തിയുണ്ടായെങ്കിലും തീരുമാനം അംഗീകരിക്കാന്‍ തീരുമാനിച്ചു’- ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയാണ്. 40 ശിവസേന എം.എല്‍.എമാരെ അടര്‍ത്തിയെടുത്താണ് ഏക്നാഥ് ഷിന്‍ഡേ, ഉദ്ധവ് സര്‍ക്കാരിനെ താഴയിറക്കിയത്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്ത. അപ്രതീക്ഷിതമായാണ് ഏക്നാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയത്.