സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് പരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് ഒട്ടനവധി ആരാധകരുണ്ട്. ഗബ്രി പുറത്തായാൽ ജാസ്മിൻ പഴയ ഫോമിലേക്ക് തിരിച്ചെത്തി ഗെയിം കളിക്കുമെന്ന കാര്യം ഒരു വിഭാഗം പ്രേക്ഷകർക്ക് ഉറപ്പായ കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ഒരു വിഭാഗം ഗബ്രിയുടെ പുറത്താകൽ ആഗ്രഹിച്ചിരുന്നു. ഗബ്രിയുടെ എവിക്ഷൻ ചെറിയ രീതിയിൽ ജാസ്മിനെ തളർത്തിയിട്ടുണ്ടെങ്കിലും സംസാരിക്കേണ്ടിടത്ത് സംസാരിക്കാനും നിലപാടുകൾ പറയാനും ജാസ്മിൻ ശ്രദ്ധിക്കുന്നുണ്ട്.ഇപ്പോൾ ഹൗസിൽ യുദ്ധം ജാസ്മിനും ജിന്റോയും തമ്മിലാണ്. ജാസ്മിനെ മാനസീകമായ തളർത്താനുള്ള എല്ലാ ശ്രമങ്ങളും ജിന്റോയും നടത്തുന്നുണ്ട്. അതേസമയം ജാസ്മിനെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. സീസൺ ആറിൽ രാജാവില്ല… ഉള്ളത് ഒരേ ഒരു താരറാണിയാണെന്നും അത് ജാസ്മിനാണെന്നുമാണ് കുറിപ്പ്.
ബിഗ് ബോസ് സീസൺ ആറിൽ രാജാവില്ല… ഉള്ളത് ഒരേ ഒരു താരറാണി മാത്രം. തന്റെ ഉറ്റവൻ പോയാലും ധൈര്യം കൈവിടാതെ പൊരുതുന്ന താരറാണി. ജിന്റോയെന്നല്ല റോക്കി വിചാരിച്ചിട്ട് പോലും ഒന്നും ചെയ്യാൻ പറ്റിയില്ല ഈ ഇരുപത്തിമൂന്ന് വയസുകാരിയെ. എന്തോ മല മറിക്കുമെന്ന് പറഞ്ഞ് ആറുപേർ വൈൽഡ് കാർഡായി വന്നു. അതിൽ ഒരുത്തൻ കിളിപോയതുപോലെ ഇപ്പോൾ നാട്ടിൽ അവിടെ എവിടെ നടപ്പുണ്ട്.സീസൺ സിക്സിൽ ഒറ്റയ്ക്ക് ചങ്കൂറ്റത്തോടെ പൊരുതി നിന്ന് കപ്പടിക്കാൻ പോകുന്നത് ജാസ്മിൻ തന്നെ എന്നാണ് കുറിപ്പ്. എന്നാൽ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ ജാസ്മിൻ കപ്പ് അർഹിക്കുന്നില്ലെന്ന തരത്തിലാണ് അഭിപ്രായങ്ങൾ വരുന്നത്. പ്രേക്ഷകർ ചിന്തിച്ചതും പറയാൻ ആഗ്രഹിച്ചതുമായ കാര്യങ്ങൾ നല്ല വെടിപ്പായിട്ട് ജിൻ്റോ ജാസ്മിൻ്റെ മുഖത്ത് നോക്കി ഇന്ന് പറഞ്ഞു. മൈന്റ് ഗെയിം കളിക്കുന്നത് ജാസ്മിനല്ല ജിന്റോയാണ്.മറ്റൊന്ന് ജാസ്മിൻ ഒരു ടോക്സിക് ലേഡിയാണെന്ന് തോന്നുന്നു. തമിഴിലൊക്കെ ഇതിലും പ്രായം കുറഞ്ഞ പിള്ളേർ വന്നിട്ട് പൊളിയായി ടോപ് ഫൈവിൽ കയറിയിട്ടുണ്ട്. ചന്ത സംസ്കാരം കൊണ്ട് ജാസ്മിനെ ജയിക്കാൻ ആർക്കും പറ്റില്ല. ജാസ്മിന്റെ ഫാൻസും ടോക്സിക്കാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഗബ്രി പുറത്തായശേഷം ഗബ്രിയുടെ വസ്ത്രം ധരിച്ചാണ് ജാസ്മിൻ നടക്കുന്നത്.