കേരളത്തിൽ ഉൾപ്പെടെ വലിയ രീതിയിൽ കോളുകൾക്കും സൃഷ്ടിച്ച കേസ് ആയിരുന്നു രോഹിത് വേമുള കേസ്. ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം എന്നാണ് നിരവധി ആളുകൾ പറയുന്നത്. ഇദ്ദേഹത്തെ സംഘപരിവാർ വിദ്യാർത്ഥികളും ഗുണ്ടകളും ചേർന്ന് വലിയ രീതിയിൽ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും അതിൻറെ ബാക്കിപത്രം എന്നോണം ആണ് രോഹിത്തിന്റെ ആത്മഹത്യ നടന്നത് എന്നുമായിരുന്നു പറഞ്ഞിരുന്നത്. കേരളത്തിൽ ഇടതുപക്ഷ പ്രവർത്തകരും എഴുത്തുകാരും ഇത് വലിയ രീതിയിൽ സംഘപരിവാർക്കെതിരെ ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു.
ഇപ്പോൾ ഈ കേസിൽ ഒരു നിർണായക വഴിത്തിരിവ് ആണ് ഉണ്ടായിരിക്കുന്നത്. തെലങ്കാന പോലീസ് കേസ് ക്ലോസ് ചെയ്തിരിക്കുകയാണ്. കേസിൽ പ്രതിയായിരുന്ന ബിജെപി നേതാക്കളെയും വൈസ് ചാൻസിലറെയും കേസിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. രോഹിത് ഒരു ദളിത് ആയിരുന്നില്ല എന്നും യഥാർത്ഥ ജാതി പുറത്തു വരും എന്ന് ആയപ്പോൾ ആ ഭയം കൊണ്ട് ആണ് രോഹിത് ആത്മഹത്യ ചെയ്തത് എന്നുമാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു രോഹിത് പഠിച്ചിരുന്നത്. ഇവിടുത്തെ ദളിത് കോട്ടയിൽ ആയിരുന്നു രോഹിത് പഠിച്ചിരുന്നത്. എന്നാൽ രോഹിത് യഥാർത്ഥ ദളിത് അല്ല എന്നും ഫെയ്ക്ക് സർട്ടിഫിക്കറ്റ് ആണ് ഇതിനുവേണ്ടി ഉപയോഗിച്ചത് എന്നും നേരത്തെ തന്നെ എബിവിപി അടക്കമുള്ള വിദ്യാർഥി യൂണിയനുകൾ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിൽ ഇപ്പോൾ പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
2016 ജനുവരി മാസത്തിൽ ആണ് സംഭവം നടക്കുന്നത്. അതെ സമയം നിലവിൽ കോൺഗ്രസ് സർക്കാർ ആണ് അധികാരത്തിൽ ഉള്ളത്. കോൺഗ്രസ് സർക്കാർ ആണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രോഹിത് ആത്മഹത്യ ചെയ്ത സമയത്ത് അതിനെ ഒരു കൊലപാതകം എന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ദളിത് ആയതുകൊണ്ടാണ് രോഹിത്തിലേക്കുള്ളത് എന്നായിരുന്നു രാഹുൽഗാന്ധി പറഞ്ഞത്.