സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആദിത്യാ രാജ് എന്ന വ്യക്തിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ഇത് കൂടാതെ നാഷണൽ സെക്യൂരിറ്റി, സ്ട്രാറ്റജിക് അഫയേഴ്സ് എന്നീ വിഷയങ്ങളിൽ റിസർച്ച് നടത്തുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സമൂഹമാധ്യമമായ എക്സിൽ ആണ് ഇദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മണിപ്പൂരിൽ വീണ്ടും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഇവിടേക്ക് ഇന്ത്യൻ ആർമിയെ വിന്യസിച്ചിട്ടുണ്ട്. ആൾക്കൂട്ടം ആർമിയെ തടയുന്നതും അവരെ ആർമി നിയന്ത്രിക്കുന്നതും ആണ് ഈ വീഡിയോയിൽ കാണുന്നത്. മണിപ്പൂരിലെ സ്ഥിതിഗതികൾ എത്രത്തോളം രൂക്ഷമാണ് എന്ന് തെളിയിക്കുന്നത് ആണ് ഈ വീഡിയോ.
അതേസമയം നിരവധി ആളുകൾ ആണ് ഇന്ത്യൻ ആർമിയുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അനുസരണയില്ലാത്ത കലാപക്കാരെ എങ്ങനെ ഒതുക്കണമെന്ന് ഇന്ത്യൻ ആർമി കൃത്യമായി പഠിച്ചിട്ടുണ്ട് എന്നും ഇത് കുറച്ചുകൂടി മുൻപ് ചെയ്തിരുന്നു എങ്കിൽ മണിപ്പൂരിൽ വലിയ കലാപം ഒഴിവാക്കാമായിരുന്നു എന്നുമാണ് നിരവധി ആളുകൾ പറയുന്നത്.
രാജ്യത്തിന് തന്നെ നാണക്കേടായി മാറിയ സംഭവങ്ങൾ ആയിരുന്നു കഴിഞ്ഞവർഷം മണിക്കൂറിൽ നടന്നത്. രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിൽ വലിയ രീതിയിലുള്ള കലാപങ്ങൾ ആയിരുന്നു നമ്മൾ കണ്ടത്. മെയ്തി വിഭാഗവും കുക്കി വിഭാഗവും തമ്മിലുള്ള കലാപങ്ങൾ ആയിരുന്നു കഴിഞ്ഞ വർഷം മണിക്കൂറിൽ നടന്നത്. ഇതിൻറെ ബാക്കി പത്രമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം വലിയ രീതിയിൽ സ്വാധീനമുള്ള വിഭാഗമാണ് മെയ്തി വിഭാഗം. മണിപ്പൂർ മുഖ്യമന്ത്രി അടക്കമുള്ളവർ ഈ വിഭാഗത്തിൽ നിന്നുമാണ്. അതുകൊണ്ടുതന്നെ കലാപത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത് കുക്കി വിഭാഗത്തിനാണ്. കുക്കി വിഭാഗത്തെ അടിച്ചമർത്താൻ ഭരണകൂടം ഉൾപ്പെടെ കൂട്ടുനിൽക്കുന്നുണ്ട് എന്ന രീതിയിലും ആരോപണങ്ങൾ ഉണ്ട്.
Greatest restraint shown by the brave Indian Army in Manipur against an unruly mob. pic.twitter.com/FsYju0OCAH
— Aditya Raj Kaul (@AdityaRajKaul) May 1, 2024