പ്രമുഖ സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റുമായ പ്രൊഫ. എം.വൈ യോഹന്നാന് അന്തരിച്ചു. 84 വയസായിരുന്നു.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യോഹന്നാനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം പിന്നീട് നടക്കും.
മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റികിന്റെ ചെയര്‍മാനാണ് എം. വൈ യോഹന്നാന്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട. പ്രിന്‍സിപ്പലായ അദ്ദേഹം നൂറില്‍പരം സുവിശേഷ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.