റോഡ് സുരക്ഷ കര്‍ശനമാക്കിയതിനൊപ്പം രസകരമായ മുന്നറിയിപ്പും നല്കി കുളു ട്രാഫിക് പൊലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള ഉപദേശമാണ് ബോര്‍ഡിലുള്ളത്. ഇതോടൊപ്പം പുകവലിക്കെതിരെയും മുന്നറിയിപ്പുണ്ട്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
‘മദ്യപിച്ച് വാഹനമോടിക്കരുത്. മണാലിയിലെ ജയില്‍ അതിശൈത്യമാണ്’ എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ‘സിഗരറ്റ് നിങ്ങളുടെ ശ്വാസകോശത്തെ കത്തിക്കും’ എന്നും ബോര്‍ഡിലുണ്ട്. ബോര്‍ഡിലെ വാചകങ്ങളേക്കാള് ഇത് സ്ഥാപിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലമാണ് സോഷ്യല്‍മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഈ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് കഞ്ചാവ് ചെടികള്ക്കുള്ളിലാണ്.
ആ ബോര്‍ഡ് വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാകട്ടെ മലയാളി സഞ്ചാരിയാണ്. അജ്നാസ് കെവി എന്ന സഞ്ചാരിയുടെ ട്രാവല്‍ ബേഡ് എന്ന പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് മണാലി ആണ് , ഇവിടെ ഇങ്ങനെ ആണ്’ എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്.
വീഡിയോ സോഷ്യല്‍മീഡിയയിലും വൈറലായി മാറി. 7.1 മില്യന്‍ പേരാണ് ഈ വിഡിയോ ഇതിനകം കണ്ടത്. 3800,000-ലധികം ലൈക്കുകളും ആയിരത്തിലധികം കമന്റുകളും വിഡിയോക്ക് ലഭിച്ചിട്ടുണ്ട്.