ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബ വിളക്ക്. റേറ്റിങ്ങില്‍ ഒന്നാമത് നില്ക്കുന്ന സീരിയലിന് കാഴ്ചക്കാരും ഏറെയാണ്. സംഭവബഹുലമായ കഥയിലൂടെയാണ് കുടുംബ വിളക്ക് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. സുമിത്ര സിദ്ധാര്‍ത്ഥ് ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങളും ,പിന്നാലെയുള്ള വിവാഹമോചനം ഇതെല്ലാം ആണ് സീരിയല്‍ പറയുന്നത്.
കുടുംബ വിളക്കിന്റെ കുറച്ചു ദിവസത്തെ എപ്പിസോഡുകളില്‍ അച്ചാച്ചന്റെ പിറന്നാളാഘോഷത്തിന്റെ ചര്‍ച്ചകളാണ് നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു പിറന്നാള്‍ ആഘോഷം. ആഘോഷത്തിനിടെ സുമിത്രയുടെ ഒരു പാട്ടും ഉണ്ടായിരുന്നു. പരിപാടി കുളമാക്കാന്‍ വേദികയും ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെയാണ് സഞ്ജനയ്ക്ക് വയ്യാതെ ആവുന്നത് . സഞ്ജനയ്ക്ക് ഭക്ഷ്യവിഷബാധ ഏറ്റതാണെന്നും , സുമിത്ര ഉണ്ടാക്കിയ ഭക്ഷണത്തില്‍ മായം ചേര്‍ത്തു എന്നും വേദിക ആദ്യം പറഞ്ഞത്. ഇതിനിടെ സഞ്ജനയെ അനന്യ പരിശോധിച്ചത്.
സഞ്ജനയ്ക്ക് മാരകമായ എന്തോ അസുഖം ആണ് എന്ന മട്ടിലാണ് അനന്യ ഇവര്‍ക്ക് മുന്നിലെത്തിയത്. സഞ്ജനയെ ആശുപത്രിയിലേക്ക് മാറ്റണമെന്നും അനന്യ പറഞ്ഞു, ഒരു നിമിഷം എല്ലാവരും പേടിച്ചു പോയെങ്കിലും പിന്നീട് ആ സന്തോഷവാര്‍ത്ത പുറത്തുവിടുകയായിരുന്നു അനന്യ. സഞ്ജന ഒരു അമ്മയാവാന്‍ പോകുന്നു എന്ന സന്തോഷമാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. ഇതോടെ എല്ലാവരുടെയും മുഖത്ത് ചിരി പടര്‍ന്നു.