ബാലതാരമായി സിനിമയില്‍ എത്തി നായിക വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ തകര്‍പ്പന്‍ വേഷങ്ങള്‍ ചെയ്യവെയാണ് നടി അന്യ ഭാഷകളിലേക്ക് ചേക്കേറുന്നത്. എന്നാല്‍ മറ്റു ഭാഷകളിലും താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തില്‍ നടിയുടെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാന്‍ ഇരിക്കവെ ഇപ്പോള്‍ മറ്റൊരു ചിത്രമാണ് വൈറലാവുന്നത്.
അമ്മ മേനകയ്ക്ക് ഒപ്പമുള്ള ഒരു മനോഹരമായ ഫോട്ടോ ആണ് കീര്‍ത്തി സുരേഷ് പങ്കുവെച്ചത്. ചിത്രത്തില്‍ മേനക കീര്‍ത്തിക്ക് മൈലാഞ്ചി ഇട്ട് കൊടുക്കുന്നതും, ഒപ്പം പരസ്പരം എന്തോ പറഞ്ഞ് ചിരിക്കുന്നതുമാണ്. അമ്മയുടെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അമ്മയും മകളും തമ്മിലുളള സ്നേഹബന്ധം വിവരിക്കുന്നതാണ് ഫോട്ടോ.
ലോക്ക്ഡൗണ്‍ സമയത്ത് പകര്‍ത്തിയ ചിത്രമാണിതെന്ന് കീര്‍ത്തി ഹാഷ്ടാഗിലൂടെ മനസിലാവുന്നത്, തനിക്കേറെ ഇഷ്ടപ്പെട്ട ഫോട്ടോയാണ് ഇതെന്ന് കീര്‍ത്തിയുടെ വാക്കുകളില്‍നിന്നും വ്യക്തമാണ്. മുന്‍പും അമ്മയ്ക്കൊപ്പമുള്ള നിരവധി ചിത്രം കീര്‍ത്തി പങ്കുവെച്ചിരുന്നു. അന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
സിനിമാ ലോകത്ത് തിരക്കുള്ള ഒരു നടിയായി മാറി കഴിഞ്ഞു കീര്‍ത്തി സുരേഷ്. മഹേഷ് ബാബു നായകനാവുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിനായി ഇപ്പോള്‍ ദുബായിലാണ് താരം. അധികവും അന്യ ഭാഷകളിലാണ് നടി അഭിനയിക്കുന്നത്. ഇതിനിടെ മലയാളത്തില്‍ നല്ല ഓഫറുകള്‍ വന്നാല്‍ തിരിച്ച് വരാറും ഉണ്ട് കീര്‍ത്തി.
കുറച്ച് ദിവസം മുമ്പ് കീര്‍ത്തിയുടെ വിവാഹം സംബന്ധിച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്. നടി വിവാഹിതയാവാന്‍ പോവുന്നു എന്ന വാര്‍ത്ത നിമിഷിനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ എത്തിയ നടിയുടെ വിവാഹം എല്ലാവരും വിശ്വസിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ച് കീര്‍ത്തിയുടെ അച്ഛന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മാത്രമല്ല മുന്‍പും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.