Film News

‘അമ്മയെ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തത് ഞാന്‍, സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയത് ആരെന്ന് പരിശോധിക്കണം’: കെ.ബി ഗണേഷ് കുമാര്‍

താരസംഘടന ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് മറുപടിയുമായി നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. താനാണ് അമ്മയെ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. സംഘടനക്ക് അവമതിപ്പുണ്ടാക്കുന്നത് താനാണോ സെക്രട്ടറി ഇടവേള ബാബുവാണോ എന്ന് പരിശോധിക്കണം. ഇടവേള ബാബുവിനോട് താന്‍ ചോദിച്ച ചോദ്യത്തിന് ഒന്നിനും ഉത്തരം കിട്ടിയിട്ടില്ല. അമ്മ ക്ലബ്ബാണെന്ന പ്രസ്താവനയില്‍ ഇടവേള ബാബു ഉറച്ച് നില്‍ക്കുന്നത് എന്തിനാണെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗണേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

- Advertisement -

സംഘടനയെ സ്വകാര്യവത്കരിക്കുന്നതിനെതിരെ കത്ത് നല്‍കാനാണ് തീരുമാനം. സംഘടനയില്‍ എകാധിപത്യ പ്രവണത ശരിയല്ല. അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയണം. നടന്‍ ദിലീപിന്റെ പ്രതിയായ കേസില്‍ സ്വീകരിച്ച നിലപാട് വിജയ് ബാബുവിനോടും സ്വീകരിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ മണ്ഡലത്തിലെ പാവങ്ങള്‍ക്ക് പലരും സഹായിച്ച് വീടുവച്ച് കൊടുത്തിട്ടുണ്ട്. അമ്മ മുഖേനെ രണ്ട് പേര്‍ വീട് കിട്ടിയിട്ടുണ്ടെന്നും അവ ഉപയോഗിച്ച് വോട്ട് പിടിച്ചിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നടന്‍ ഷമ്മി തിലകന്റെ ആരോപണത്തിന് മറുപടി പറയവേയാണ് ഗണേഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെയാണ് ഗണേഷ് കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇടവേള ബാബു രംഗത്തെത്തിയത്. ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ് തുടങ്ങിയ പ്രസ്ഥാനങ്ങളെ വില കുറച്ചല്ല കാണുന്നതെന്നും ‘അമ്മ’ ക്ലബ്ബിന്റെ നിലവാരത്തിലേക്ക് താഴരുതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലായില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച ആള്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടത്. ബിനീഷ് കോടിയേരിക്കെതിരെ കേസ് വന്നപ്പോള്‍ നടപടിയെടുക്കരുതെന്ന് പറഞ്ഞവരില്‍ ഗണേഷുമുണ്ട്. പിന്നെ എന്താണ് ഇപ്പോള്‍ ഇരട്ട നീതിയെന്നും ഇടവേള ബാബു ചോദിച്ചിരുന്നു.

Rathi VK

Share
Published by
Rathi VK

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

7 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

8 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

8 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

8 hours ago